»   » സലീം കുമാറിന് മഹാരാജാസിന്റെ ആദരം

സലീം കുമാറിന് മഹാരാജാസിന്റെ ആദരം

Posted By:
Subscribe to Filmibeat Malayalam
ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലൂടെ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി മലയാളത്തിന്റെ അഭിമാനമുയത്തിയ നടന്‍ സലീം കുമാറിനെ മാതൃകലാലയമായ മഹാരാജാസ് കോളെജ് ആദരിയ്ക്കുന്നു.

മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 11 ശനിയാഴ്ച മൂന്നിന് സെന്റിനറി ഓഡിറ്റോറിയത്തില്‍ മഹാരാജാസിന്റെ ചലച്ചിത്രപ്രതിഭകളുടെ സംഗമമായാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളസിനിമയക്ക്് മഹാരാജാസ് സമ്മാനിച്ച കലാകാരന്മാരെല്ലാം ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിന് ബിജു നാരായണനും ടി.എസ്. രാധാകൃഷ്ണജിയും നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേളയോടെയാണ് സ്വീകരണപരിപാടിക്ക് തുടക്കം. നാല് മണിക്കാണ് സ്വീകരണച്ചടങ്ങ്. മമ്മൂട്ടിയും ദിലീപും ചേര്‍ന്ന് സ്വീകരണം ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ പ്രസംഗിക്കും

സംവിധായകരായ സിദ്ധിഖ്, കലാഭവന്‍ അന്‍സാര്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, വിനോദ് വിജയന്‍, വിനു ജോസഫ്, ഛായാഗ്രാഹകരായ രാജീവ് രവി, സുരേഷ് കുമാര്‍, സമീര്‍ താഹിര്‍, ചലച്ചിത്ര താരങ്ങളായ ബാബു രാജ്, ടിനി ടോം, രമേശ് കുറുമശ്ശേരി, സാജന്‍ പള്ളുരുത്തി, ജ്യോതിര്‍മയി, സരയു എന്നിങ്ങനെ മഹാരാസ് പഠനകളരിയാക്കിയ കലാകാരന്മാരെല്ലാം ചടങ്ങിനെത്തും.

പൂര്‍വ വിദ്യാര്‍ഥികളുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ് അലുമ്‌നി, 198696 കാലഘട്ടത്തിലെ വിദ്യാര്‍ഥി കൂട്ടായ്മ തുടങ്ങിയവരുടെ ഉപഹാരങ്ങള്‍ സലിംകുമാറിന് സമ്മാനിക്കും.

English summary
Maharaja’s College Old Students Association will host a reception for Salim Kumar, national award winner for best actor, here tomorrow

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam