»   » ശിക്കാരിയില്‍ മമ്മൂട്ടി അഭിനയിച്ചത് കാശുവാങ്ങാതെ

ശിക്കാരിയില്‍ മമ്മൂട്ടി അഭിനയിച്ചത് കാശുവാങ്ങാതെ

Posted By:
Subscribe to Filmibeat Malayalam
mammootty
കന്നഡ ചിത്രമായ ശിക്കാരിയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്.

സംവിധായകന്‍ അഭയ് സിംഹിന് സിനിമയോടുള്ള താല്‍പര്യവും ശിക്കാരിയുടെ പ്രത്യേകതകളും മനസ്സിലാക്കിയ മമ്മൂട്ടി പ്രതിഫലം വേണ്ടെന്ന് പറയുകയായിരുന്നുവത്രേ.

സ്വാതന്ത്ര്യസമരഭന്‍, സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍ എന്നീ രണ്ടു വേഷങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ഇന്നസെന്റ്, ടിനിടോം, സുരേഷ് കൃഷ്ണ, ആദിത്യ എന്നീ മലയാളിതാരങ്ങളും ശിക്കാരിയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. മൈസൂരിലും പരിസരങ്ങളിലുമായിട്ടായിരുന്നു കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

2011 മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യുന്ന ശിക്കാരിയ്ക്ക് മലയാളത്തിലും കന്നഡിയിലും പതിപ്പുകണ്ട്. മലയാളത്തില്‍ ചിത്രം മറ്റൊരു പേരിലാണത്രേ പുറത്തിറങ്ങുക.

പൂനംബജ് വയാണ് ശിക്കാരിയില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 2011ല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതൊന്ന് ശിക്കാരിയായിരിക്കും. തനിക്കീ പ്രൊജക്ടില്‍ ഏറെ പ്രതീക്ഷകളുണ്ടെന്ന് മമ്മൂട്ടി നേരത്തേ തന്നെ പറഞ്ഞിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam