»   » മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റം സെക്കന്റ് ഷോയിലൂടെ

മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റം സെക്കന്റ് ഷോയിലൂടെ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/10-mammooty-son-debut-second-show-2-aid0032.html">Next »</a></li></ul>
Salman and Mammootty
നിക്കാഹ് നിശ്ചയിച്ചതിന്റെ വിശേഷങ്ങള്‍ക്ക് പിന്നാലെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. നിക്കാഹിന് മുമ്പ് താരപുത്രന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന വിശേഷമാണ് ഏറ്റവും പുതിയത്. സെക്കന്റ് ഷോ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയരാജിന്റെ സഹായിയായിരുന്ന ശ്രീനാഥ് രാജേന്ദ്രനാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം തന്നെ കോഴിക്കോട് ആരംഭിയ്ക്കുമെന്നും സൂചനകളുണ്ട്.

ചിത്രത്തില്‍ അധോലോകനായകന്റെ വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്. കഴിഞ്ഞ ഒരു മാസമായി സിനിമയുടെ റിഹേഴ്‌സല്‍ ക്യാമ്പിലായിരുന്നു ദുല്‍ഖര്‍. വിനി വിശ്വലാലാണ് സെക്കന്റ് ഷോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം ദുല്‍ഖറിന്റെ അടുത്തസുഹൃത്തുക്കളാണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാജീവ് രവിയുടെ അസിസ്റ്റന്റായ പപ്പുവാണ്.

മുംബൈ ആസ്ഥാനമായുള്ള എഒപിഎല്‍ നിര്‍മിയ്ക്കുന്ന സെക്കന്റ് ഷോയില്‍ പുതുമുഖമായ അവന്തികയാണ് നായിക. ബാബുരാജും സലീം കുമാറുമടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് അവിയല്‍ ബാന്‍ഡാണ്.

അടുത്ത പേജില്‍
നിക്കാഹിന് മുമ്പ് സെക്കന്റ് ഷോ

<ul id="pagination-digg"><li class="next"><a href="/news/10-mammooty-son-debut-second-show-2-aid0032.html">Next »</a></li></ul>
English summary
As the Megastar is on with his plans of his son's marriage Dulkar Salman, the young man is also planning to officially start his career as a movie actor in a short while. The new project titled 'Second Show' to be directed by Sreenath Rajendran, an associate to Jayaraj, will have Dulkar Salman debuting as the hero.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam