»   » രാവണ്‍ പരാജയത്തിലേയ്ക്ക്; 85കോടി നഷ്ടം

രാവണ്‍ പരാജയത്തിലേയ്ക്ക്; 85കോടി നഷ്ടം

Posted By:
Subscribe to Filmibeat Malayalam
Raavan
മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം രാവണന്‍ പരാജയത്തിലേയ്ക്ക്. സമീപകാലത്ത് അതി ദാരുണമായി പരാജയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലേയ്ക്കാണ് തമിഴിലെ രാവണനും ഹിന്ദിയിലെ രാവണും നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് 85കോടിയോളം രൂപ നഷ്ടം വരുമെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വമ്പന്‍ താരനിരയും, നല്ല ലൊക്കേഷനുകളുമെല്ലാം ആകര്‍ഷക ഘടങ്ങളാണെന്നും തിരക്കഥയിലാണ് പാളിച്ച പറ്റിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. കഥ പ്രേക്ഷകരെ വിശ്വസിപ്പിക്കാനോ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാനോ മണിരത്‌നത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവേയുള്ള വിലിയിരുത്തല്‍.

തമിഴ് ചിത്രത്തെ അപേക്ഷിച്ച് ഹിന്ദി രാവണ്‍ ആണ് വന്‍ തിരിച്ചടി നേരിട്ടത്. അഭിഷേക് ബച്ചന്റെ അഭിനയം ഒന്നിനും കൊള്ളാതെപോയതാണ് രാവണിന് തിരിച്ചടിയായത്.

അഭിയുടെ അഭിനയത്തിന് ശരാശരി മാര്‍ക്കുപോലും നല്‍കാന്‍ നിരൂപകരോ പ്രേക്ഷകരോ തയ്യാറായിട്ടില്ല. റിലീസായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഹിന്ദി രാവണ്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ആളൊഴിഞ്ഞുകിടന്നിരുന്നു. എ ആര്‍ റഹ്മാന്റെ ഗാനങ്ങളും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു.

എന്നാല്‍ രണ്ടു സിനിമകളിലെയും വിക്രമിന്റെ പെര്‍ഫോമന്‍സ് കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നത്. തമിഴ് ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനവും നല്ല അഭിപ്രായം നേടി. ക്ലൈമാക്‌സ് രംഗങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ ഒരു മണിരത്‌നം ചിത്രത്തിന് കൊടുക്കുന്ന സ്വീകരണം നല്‍കുന്നത്.

റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സും സോണി എന്റര്‍ടെയ്‌ന്മെന്റ്‌സും ചേര്‍ന്നാണ് രാവണന്‍ വിതരണത്തിനെടുത്തത്. 120 കോടി രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടു ചിത്രങ്ങളും വിതരണക്കാര്‍ 350 കോടി രൂപ നല്‍കി വാങ്ങുകയായിരുന്നു. വിദേശരാജ്യങ്ങളിലേതുള്‍പ്പടെയുള്ള വലിയ മാര്‍ക്കറ്റ് ലഭിച്ചതാണ് നഷ്ടം 85 കോടിയിലെങ്കിലും ഒതുക്കാന്‍ സഹായിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam