»   » എത്ര തവണ കണ്ടു ആനന്ദം, ഈ തെറ്റുകള്‍ ശ്രദ്ധിച്ചോ... ആനന്ദത്തിലെ 10 അബദ്ധങ്ങള്‍ കാണൂ

എത്ര തവണ കണ്ടു ആനന്ദം, ഈ തെറ്റുകള്‍ ശ്രദ്ധിച്ചോ... ആനന്ദത്തിലെ 10 അബദ്ധങ്ങള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുകൂട്ടം പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് ഒറ്റയടിയ്ക്ക് സമ്മാനിച്ച ചിത്രമാണ് ആനന്ദം. സംവിധാനത്തില്‍ തുടങ്ങി സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവൃത്തിച്ചവരില്‍ മിക്കവരും പുതുമുഖതാരങ്ങളായിരുന്നു. എന്നാല്‍ ആ പരിചയക്കുറവ് സിനിമയുടെ ഒരു ഘട്ടത്തിലും പ്രേക്ഷകരെ ബാധിച്ചിരുന്നില്ല.

പുലിമുരുകന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും 2016ല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചെറിയ ചിത്രങ്ങള്‍!


ആനന്ദം എന്ന ചിത്രം പ്രേക്ഷകപ്രീതിയും സാമ്പത്തിക വിജയവും നേടി. ഐവിയും സൗഹൃദവുമൊക്കെ അടിച്ചുപൊളിയ്ക്കുന്ന യുവതലമുറ ചിത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ചു കണ്ടു. അപ്പോഴാണ് സിനിമയിലെ ചെറിയ ചില തെറ്റുകള്‍ കണ്ണില്‍പ്പെട്ടത്. അതേതൊക്കെയാണെന്ന് നോക്കാം..


ആനന്ദത്തിന്റെ അണിയറയില്‍

നവാഗതനായ ഗണേശ് രാജാണ് 2016 ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും ഗണേശിന്റെ തന്നെയാണ്. സച്ചിന്‍ വാര്യരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രാഹണവും അഭിനവ് സുന്ദര്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു.


അഭിനേതാക്കള്‍

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചത് പുതുമുഖ താരങ്ങളാണ്. ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്. തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി, റോഷന്‍ മാത്യു, അനു ആന്റണി, വിശാഖ് നായര്‍, അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങവര്‍ക്കൊപ്പം ഒരു അതിഥി താരമായി നിവിന്‍ പോളിയും എത്തി.


വിനീതിന്റെ പിന്തുണ

സംവിധാന രംഗത്തും അഭിനയ രംഗത്തും ഗാനരംഗത്തുമൊക്കെ പയറ്റിത്തെളിഞ്ഞ വിനീത് ശ്രീനിവാസന്റെ സംവിധാന സംരംഭമാണ് ആനന്ദം. ഈ പുതുമുഖ ടീമിന് വേണ്ട എല്ലാ പിന്തുണയും നല്‍കി വിനീത് ശ്രീനിവാസന്‍ കൂടെ നിന്നു. പോയവര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ആനന്ദം.


തെറ്റുകളിലേക്ക്

ഇനി സിനിമയിലെ തെറ്റുകളെന്താണെന്ന് നോക്കാം... സിനിമാ ചിത്രീകരണത്തിനിടെ തെറ്റുകള്‍ സ്വാഭാവികമാണ്. ആനന്ദം ചിത്രത്തെ സംബന്ധിച്ച് ഈ തെറ്റുകള്‍ ഒരു തരത്തിലും സിനിമയെ ബാധിച്ചിട്ടില്ല. എസ്‌ബോസ് പ്രോ എന്ന യൂട്യൂബ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ചൂണ്ടികാണിക്കുന്ന 10 തെറ്റുകള്‍ കാണാം.


English summary
10 Mistakes in Anandam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam