»   » മോഹന്‍ലാലിന്‌ 42 ചിത്രങ്ങള്‍

മോഹന്‍ലാലിന്‌ 42 ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാള സിനിമയില്‍ പോയവര്‍ഷം സൂപ്പര്‍താരങ്ങളുടേത്‌ തന്നെയായിരുന്നു. ഏറ്റവും കൂടുതല്‍ ജനപ്രീതിനേടുകയും കളക്ഷനുണ്ടാക്കുകയുംചെയ്‌ത മിക്ക ചിത്രങ്ങളു സൂപ്പര്‍താര സാന്നിദ്ധ്യമുള്ളവയായിരുന്നു.

2009ലും സ്ഥിതിഗതികള്‍ ഇങ്ങനെതന്നെയായിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പത്തുചിത്രങ്ങളാണത്രേ 2009ല്‍ പുറത്തിറങ്ങുക. അടുത്തെങ്ങും ഇനി ലാലിന്റെ കാള്‍ഷീറ്റിന്‌ ആരും മോഹിക്കേണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

42 ചിത്രങ്ങളിലേയ്‌ക്കാണ്‌ ലാല്‍ കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്‌. 2008 ലാലിനെ സംബന്ധിച്ച്‌ നല്ലവര്‍ഷം തന്നെയായിരുന്നു. 2009ല്‍ പുറത്തിറങ്ങാനിരിക്കുന്ന ലാല്‍ചിത്രങ്ങളും പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്‌.

പ്രശാന്ത്‌ മാമ്പുള്ളിയുടെ ഭഗവാന്‍, അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ്‌ ജാക്കി, ആല്‍ബര്‍ട്ടിന്റെ നായര്‍സാന്‍, ജോഷിയുടെ കര്‍ണന്‍, ബ്ലെസ്സിയുടെ പേരിടാത്ത ചിത്രം, റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവ, ലാല്‍ ജോസിന്റെ കസിന്‍സ്‌, അന്‍വര്‍ റഷീദിന്റെ ചിത്രം, ഷാഫിയുടെ ഹലോ മായാവി, മുരളി നാഗവള്ളിയുടെ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്‌ തുടങ്ങി പത്തിലേറെ ചിത്രങ്ങള്‍ 2009ല്‍ത്തന്നെ പുറത്തിറങ്ങുമെന്നാണ്‌ അണിയറ റിപ്പോര്‍ട്ടുകള്‍.

കമല്‍ ഹാസനൊപ്പം തലൈവന്‍ ഇറുക്കിനാന്‍, ലോഹിയുടെ ഭീഷ്‌മര്‍, യുഗപുരുഷന്‍, ദാസനും വിജയനും തുടങ്ങി നാല്‍പ്പത്തിരണ്ടു ചിത്രങ്ങളില്‍ പലതും പേരും സഹതാരങ്ങളെയും തീരുമാനിക്കപ്പെട്ട ചിത്രങ്ങളാണ്‌. കോമേഴ്‌സ്യല്‍ സിനിമകള്‍ക്കൊപ്പംതന്നെ ആര്‍ട്‌ സ്വഭാവമുള്ള ചിത്രങ്ങളും ഈ നാല്‍പ്പത്തിരണ്ടില്‍ ഉള്‍പ്പെടുന്നുണ്ട്‌.

മിക്കവയും മിനിമം ഗ്യാരണ്ടി സംവിധായകര്‍ക്കൊപ്പമാണെന്നതും ലാല്‍ ആരാധകര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്‌. മലയാളത്തില്‍ സൂപ്പര്‍താരാധിപത്യം നിലനില്‍ക്കുകയാണെന്ന ആരോപണങ്ങളും ഇതവസാനിപ്പിക്കണമെന്ന മുറവിളികളും ഉയരുന്ന അതേസമയം തന്നെ സൂപ്പര്‍താരചിത്രങ്ങള്‍ക്ക്‌ പ്രാധാന്യം ഏറിവരുന്ന പ്രതിഭാസമാണ്‌ കാണുന്നത്‌. യുവതാര ചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും ആഘോഷിക്കപ്പെടുന്നത്‌ സൂപ്പര്‍താര ചിത്രങ്ങള്‍തന്നെയാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam