»   » മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിക്കുന്നു.

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിക്കുന്നു.

Posted By:
Subscribe to Filmibeat Malayalam

തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച പ്രിയന്‍-ലാല്‍ കൂട്ടുകെട്ട്‌ വീണ്ടും. ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ചതിന്‌ ശേഷം പഴയ സുഹൃത്തിനെ തേടി പ്രിയന്‍ തിരിച്ചെത്തുമ്പോള്‍ ലാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ മാനം മുട്ടുകയാണ്‌.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെയോ ശ്രീനിവാസന്റെയോ തിരക്കഥയിലാകും പ്രിയന്‍-ലാല്‍ ചിത്രമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

എംടി ചിത്രത്തില്‍ ഒരു സിനിമയൊരുക്കണമെന്ന്‌ പ്രിയദര്‍ശന്‍ ഏറെക്കാലമായി കൊണ്ടുനടക്കുന്ന ആഗ്രഹമാണ്‌. തിരക്കഥ നല്‌കാമെന്ന്‌ എംടി

സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ വൈകുകയാണെങ്കില്‍ തിരക്കഥയ്‌ക്കായി ശ്രീനിയെ സമീപിയ്‌ക്കാനാണ്‌ പ്രിയന്റെ തീരുമാനം.

എംടിയുടെ തിരക്കഥയിലാണെങ്കില്‍ ഒരു ഗൗരവമുള്ള പ്രമേയമായിരിക്കും സിനിമയുടെ ഇതിവൃത്തമെന്നാണ്‌ സൂചന. എന്നാല്‍ ശ്രീനി ചിത്രമാണെങ്കില്‍ ഒരു സമ്പൂര്‍ണ ഫാമിലി എന്റര്‍ടൈന്‍മെന്റ്‌ സിനിമയായിരിക്കും ഈ കൂട്ടുകെട്ടില്‍ നിന്നുമുണ്ടാകുക.

കിളിച്ചുണ്ടന്‍ മാമ്പഴത്തിന്‌ വേണ്ടിയാണ്‌ ഇതിന്‌ മുമ്പ്‌ ലാലും പ്രിയനും ഒന്നിച്ചത്‌. ശ്രീനിയുടെ തിരക്കഥയും നല്ല ഗാനങ്ങളും ഉണ്ടായിരുന്നിട്ട്‌ കൂടി ചിത്രം പരാജയപ്പെട്ടിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്‌ പുതിയ ചിത്രവും നിര്‍മിയ്‌ക്കുന്നത്‌.

2009ലെ മോഹന്‍ലാലിന്റെ ഓണച്ചിത്രമായിരിക്കും ഇതെന്നും വാര്‍ത്തകളുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam