»   » ലാലിന്റെ നഷ്ടം രാജിന് ഭാഗ്യമായി

ലാലിന്റെ നഷ്ടം രാജിന് ഭാഗ്യമായി

Posted By:
Subscribe to Filmibeat Malayalam
Kanchivaram
ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തിന്റെ അവസാന കണക്കെടുപ്പില്‍ മലയാളിയ്‌ക്ക്‌ അഭിമാനിയ്‌ക്കാന്‍ ഏറെയുണ്ടെങ്കിലും ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നും മലയാളത്തിന്‌ തന്നെ. ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ച കാഞ്ചീവരത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

കാഞ്ചീവരത്തില്‍ പട്ടുനൂലുകളും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രവും ചേര്‍ന്നൊരുക്കുന്ന പ്രതിസന്ധികളെ നേരിടുന്ന വെങ്കടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്‌ പ്രിയന്റെ ഉറ്റസുഹൃത്തായ മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ മൂലം ലാലിന്‌ കാഞ്ചീവരത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു. പകരമെത്തിയ പ്രകാശ്‌ രാജ്‌ വെങ്കടനെ തന്മയത്വത്തോടെ അവതരിപ്പിച്ച്‌ ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കുകയും ചെയ്‌തു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മികച്ച നടനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റൗണ്ടില്‍ പ്രകാശ്‌ രാജിന്‌ വെല്ലുവിളി ഉയര്‍ത്തിയത്‌ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു. ഇതില്‍ മമ്മൂട്ടി ആദ്യമേ പുറത്തായി. ഒടുവില്‍ പരദേശിയിലെ മികച്ച പ്രകടനവുമായെത്തിയ ലാലിനോട്‌ ഇഞ്ചോടിഞ്ച്‌ പോരാടിയാണ്‌ പ്രകാശ്‌ രാജ്‌ പുരസ്‌ക്കാരത്തില്‍ മുത്തമിട്ടത്‌.

ഒരുപക്ഷേ കാഞ്ചീവരത്തില്‍ കൂടി അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എതിരാളികളില്ലാതെ തന്നെ ലാലിന്‌ ഒന്നാമനാകാമായിരുന്നു. അങ്ങനെയാണെങ്കില്‍ കമല്‍ഹാസനും മമ്മൂട്ടിയ്‌ക്കും ശേഷം മൂന്ന്‌ തവണ ദേശീയപുരസ്‌ക്കാരം നേടിയ നടനെന്ന അംഗീകാരവും ലാലിനെ തേടിയെത്തുമായിരുന്നു.

നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ പറഞ്ഞിട്ട്‌ കാര്യമില്ല, കാഞ്ചീവരം പൂര്‍ത്തിയായതിന ശേഷം പ്രകാശ്‌ രാജ്‌്‌ ദേശീയ പുരസ്‌ക്കാരം നേടുമെന്ന്‌്‌ പ്രവചിച്ചത്‌ പ്രിയദര്‍ശന്‍ തന്നെയായിരുന്നുവെന്നത്‌ മറ്റൊരു കാര്യം!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam