»   » പാപ്പി അപ്പച്ച ഡിസംബറില്‍

പാപ്പി അപ്പച്ച ഡിസംബറില്‍

Posted By:
Subscribe to Filmibeat Malayalam
Dilip
അയല്‍പക്കത്തെ പയ്യന്‍സ്‌ -ദിലീപ്‌ എന്ന നടനെ മലയാള സിനിമയില്‍ ഇപ്പോഴും വേറിട്ടതാക്കി നിര്‍ത്തുന്നത്‌ ഈയൊരു ഇമേജാണ്‌. ഇതില്‍ നിന്നും മാറി ആക്ഷന്‍-സീരിയസ്‌-സെന്റിമെന്റ്‌സ്‌ റോളുകളില്‍ ദിലീപ്‌ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ ഭൂരിഭാഗത്തിനും പരാജയമടയാനായിരുന്നു വിധി.

ദിലീപ്‌ എന്ന നടനില്‍ ലഭിയ്‌ക്കുന്ന സിനിമകളെക്കുറിച്ച്‌ പ്രേക്ഷകര്‍ക്ക്‌ ചില മുന്‍വിധികളുണ്ട്‌. ഈ പ്രതീക്ഷകള്‍ക്കനുസരിച്ച്‌ ദിലീപ്‌ അഭിനയിക്കുന്ന ചിത്രമാണ്‌ പാപ്പി അപ്പച്ച. ഇന്നസെന്റ്‌ അച്ഛനായും ദിലീപ്‌ മകനായും അഭിനയിക്കുന്ന ചിത്രം ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ്‌ ഒരുങ്ങുന്നത്‌.

കുപ്പിയും പാട്ടയും പെറുക്കി ജീവിച്ച്‌ സമ്പന്നരായ അച്ഛന്റെയും മകന്റെയും കഥായാണ്‌ നവാഗത സംവിധായകനായ മാമാസ്‌ ചന്ദ്രന്‍ പാപ്പി അപ്പച്ചയിലൂടെ പറയുന്നത്‌. ഷാഫി-റാഫി ടീമിനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ്‌ മാമാസ്‌ ചന്ദ്രന്‍ ദിലീപ്‌ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക്‌ കടക്കുന്നത്‌. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം പ്രിയാഞ്‌ജലിയുടെ ബാനറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപാണ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം


കഴിഞ്ഞ മാസം ഷൂട്ടിങ്‌ തുടങ്ങേണ്ടിയിരുന്ന ചിത്രം ഇപ്പോള്‍ ഡിസംബറിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. ബോഡിഗാര്‍ഡ്‌, സ്വലേ എന്നിവയുടെ ഷൂട്ടിങുകളുമായി ബന്ധപ്പെട്ട് ദിലീപ് തിരക്കിലായതോടെയാണ് പാപ്പി അപ്പച്ച ഡിസംബറിലേക്ക് മാറ്റിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam