»   » ലാലിന്റെ നായിക; പ്രിയയുടെ മോഹം പൂവണിഞ്ഞു

ലാലിന്റെ നായിക; പ്രിയയുടെ മോഹം പൂവണിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Priyamani
ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്റ് മാസ്റ്ററുമായി ബന്ധപ്പെട്ട് അനുദിനം വാര്‍ത്തകളാണ്. ചിത്രം നിര്‍മ്മിക്കുന്ന യുടിവി ലാലിന് കൂറ്റന്‍പ്രതിഫലം നല്‍കിയതുമുതല്‍ ഗ്രാന്റ്മാസ്റ്റര്‍ തിളങ്ങുകയാണ്. ചിത്രത്തില്‍ അന്യഭാഷാ നടിമാര്‍ നായികമാരാകുന്നുവെന്നായിരുന്നു. റിപ്പോര്‍ട്ട് രണ്ടില്‍ക്കൂടുതല്‍ നായികമാരുണ്ടെന്നും ഇതിലൊരാള്‍ തമിഴ്‌നടി ആന്‍ഡ്രിയയാണെന്നും പറഞ്ഞുകേള്‍ക്കുന്നു.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഗ്രാന്റ്മാസ്റ്ററില്‍ ലാലിന്റെ നായികയായി പ്രിയാമണി എത്തുന്നുവെന്നതാണ്. ഇതിന് മുമ്പ് പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയുമെല്ലാം നായികയായിട്ടുള്ള പ്രിയ ഇതാദ്യമായിട്ടാണ് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്.

ഇതിന് മുമ്പ് മോഹന്‍ലാലിന്റെ നായികയാവുകയെന്നത് തന്റെ വലിയൊരു സ്വപ്‌നമാണെന്ന് പ്രിയാമണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഒടുക്കം പ്രിയ ഈ ഭാഗ്യത്തിനരികില്‍ എത്തിയിരിക്കുകയാണ്. ദീപ്തി എന്നാണ് പ്രിയാമണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍ഭാര്യയാണ് ദീപ്തി.

തലൈവാസല്‍ വിജയ്, ജഗതി, സിദ്ദിഖ്, സമ്പത്ത് തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഡിസംബര്‍ മൂന്നിന് കൊച്ചിയിലാണ് ഗ്രാന്റ്മാസ്റ്റര്‍ ചിത്രീകരണം ആരംഭിക്കുന്നത്. യു ടി വി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
National award winner Priyamani to act as Mohanlal's heroine in B Unnikrishnan's Grand Master,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam