»   » പ്രിയനന്ദന്‍ ചിത്രത്തില്‍ കാവ്യ നായിക

പ്രിയനന്ദന്‍ ചിത്രത്തില്‍ കാവ്യ നായിക

Posted By:
Subscribe to Filmibeat Malayalam
Kavya
ജനപ്രിയ ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി വരുന്ന പതിവു രീതിയില്‍ നിന്നും വീണ്ടും വ്യതിചലിയ്ക്കുകയാണ് കാവ്യാ മാധവന്‍.

മുമ്പ് ശീലാബതിയെന്നൊരു ചിത്രത്തിലൂടെ കാവ്യ ശക്തമായ ഒരു കഥാപാത്രത്തിന് ജന്മം നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരമൊരു സമാന്തര ചിത്രത്തില്‍ കാവ്യ നായികയാവുന്നു.

പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലാണ് കാവ്യയുടെ പുതിയ വേഷപ്പകര്‍ച്ച.

പ്രയനന്ദന്‍ എന്ന് കേള്‍ക്കുമ്പോള്‍ കടുകട്ടിയായ എന്തെങ്കിലും കഥയാണ് ചിത്രത്തിലേതെന്ന് കരുതേണ്ടതില്ല, തന്റെ സ്ഥിരം രീതിയില്‍ നിന്നും മാറി നടക്കാനുള്ള പ്രയന്റെ ഒരു ശ്രമം കൂടിയാണ് ഈ ചിത്രം. ആക്ഷേപഹാസ്യപ്രധാനമാണ് ചിത്രത്തിന്റെ കഥ.

മനുഷ്യദൈവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തെ രസകരമായി ആവിഷ്‌കരിക്കുകയാണ് ഈ ചിത്രത്തില്‍. ചിത്രത്തിന്റെ കഥ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്റേതാണ്. നവാഗതനായ പി മനോജാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

ഒട്ടേറെ സമാന്തര ചിത്രങ്ങളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട ഇര്‍ഷാദ് ആണ് ഈ സിനിമയില്‍ കാവ്യയുടെ നായകന്‍. ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടന്‍, സാദിഖ്, ശ്രീരാമന്‍, ലാലു അലക്‌സ്, നിഷാന്ത് സാഗര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സെപ്റ്റംബര്‍ ആദ്യം പാലക്കാട് ചിത്രീകരണം ആരംഭിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam