»   » സലീം കുമാറും ഡബിള്‍സില്‍!!

സലീം കുമാറും ഡബിള്‍സില്‍!!

Posted By:
Subscribe to Filmibeat Malayalam
Salim Kumar
വെള്ളിത്തിരയില്‍ സലീം കുമാര്‍ പ്രത്യക്ഷപ്പെട്ടാല്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ അധികം നേരം വേണ്ടിവരാറില്ല. അപ്പോള്‍ രണ്ട് സലീം കുമാര്‍ ഒരുമിച്ചെത്തിയാലോ? അതേ ഒടുവില്‍ സലീം കുമാറും ഇരട്ട വേഷത്തിലെത്തുകയാണ്. അഭിനയം തുടങ്ങി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 150 സിനിമകള്‍ പൂര്‍ത്തിയാക്കിയ സലീം കുമാര്‍ ആദ്യമായാണ് ഡബിള്‍ റോള്‍ അവതരിപ്പിയ്ക്കാനൊരുങ്ങുന്നത്.

ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ നായകന്‍മാരാക്കി സജി സുരേന്ദ്രന്‍ ഒരുക്കുന്ന ഹാപ്പി ഹ്‌സ്ബന്‍ഡ്‌സിലാണ് സലീമിന്റെ ഡബിള്‍ റോള്‍ അവതാരം. ചിത്രത്തില്‍ സത്യപാലന്‍, ധര്‍മ്മപാലന്‍ എന്നീ ഇരട്ട സഹോദരങ്ങളെയാണ് ഈ ഹാസ്യരാജാവ് അവതരിപ്പിയ്ക്കുന്നത്. ഇതില്‍ ഒരാള്‍ കൊച്ചിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായിരിക്കുമ്പോള്‍ മറ്റേയാള്‍ ബാങ്കോക്കിലെ റിസോര്‍ട്ട് ഉടമയാണ്.

തീര്‍ത്തും രസകരമായ പശ്ചാത്തലത്തിലാണ് തിരക്കഥാകൃത്ത് കൃഷ്ണന്‍ പൂജപ്പുര സലീം കുമാറിന്റെ ഇരട്ട കഥാപാങ്ങള്‍ക്ക് സിനിമയില്‍ ഇടം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിലും രസകരം മറ്റൊരു കാര്യമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സലീമിന് ഇതേ പേരിലുള്ള സഹോദരന്‍മാരുണ്ട്. ഇക്കാര്യം അറിയാതെയാണ് തിരക്കഥാകൃത്ത് സലീമിന്റെ ഇരട്ടക്കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കിയത്. എന്തായാലും ഡബിള്‍ റോളില്‍ സലീം തീര്‍ത്തും ഹാപ്പിയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam