»   » സമുദ്രക്കനിയുടെ മോഹന്‍ലാല്‍ ചിത്രം ജനുവരിയില്‍

സമുദ്രക്കനിയുടെ മോഹന്‍ലാല്‍ ചിത്രം ജനുവരിയില്‍

Posted By: Staff
Subscribe to Filmibeat Malayalam
Mohanlal and Samudrakkani
ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് തമിഴകത്തെ പ്രമുഖ സംവിധായകനും നല്ലൊരു നടനുമായ സമുദ്രക്കനി മോഹന്‍ലാല്‍ എന്ന മഹാനടന്റെ കഴിവിന്റെ ആഴം തിരിച്ചറിഞ്ഞത്. ശിക്കാറില്‍ സമുദ്രക്കനിയ്ക്കുമുണ്ടായിരുന്നു റോള്‍, ഒരു നക്‌സല്‍ നേതാവിന്റെ റോള്‍.

ഷൂട്ടിങ്ങിനിടെ ലാലും സമുദ്രക്കനിയും വലിയ കൂട്ടുകാരായി എന്തായാലും ശിക്കാറിന്റെ ഷൂട്ടിങ് കഴിഞ്ഞതോടെ സമുദ്രക്കനിയുടെ മനസ്സില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയെന്ന മോഹം വിടരുകയായിരുന്നു.

ഒടുവില്‍ ഈ മോഹം സാക്ഷാത്കരിക്കപ്പെടുകയാണ്. സമുദ്രക്കനിയുടെ മോഹന്‍ലാല്‍ ചിത്രം 2012 ജനുവരിയോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സുബ്രഹ്മണ്യപുരം ഫെയിം ശശികുമാറിനെ നായകനാക്കി പോരാളി എന്നൊരു ചിത്രമെടുക്കുന്ന തിരക്കിലാണ് സമുദ്രക്കനിയിപ്പോള്‍.

ഇത് പൂര്‍ത്തിയാക്കിയാല്‍ ദേശീയ അവാര്‍ഡ് ജേതാവായ വെട്രിമാരന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനുണ്ട്. ഇതും കഴിഞ്ഞായിരിക്കും മലയാളത്തിലൊരുക്കുന്ന ലാല്‍ച്ചിത്രത്തിന്റെ ഷൂട്ടിങ് പരിപാടികള്‍ തുടങ്ങുത. രാഷ്ട്രീയപശ്ചാത്തതലത്തിലുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് അറിയുന്നത്.

സമുദ്രക്കനി തന്നെയാണ് രചനയും നിര്‍വഹിക്കുക. സംഭാഷണങ്ങള്‍ എഴുതുക മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തായിരിക്കും.

English summary
Tamil actor-director Samudrakani's debut directorial venture in Malayalam, that would have Mohanlal playing the lead role, is expected to commence soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam