»   » ശരത് കുമാര്‍ ഹിജഡയുടെ റോളില്‍

ശരത് കുമാര്‍ ഹിജഡയുടെ റോളില്‍

Posted By:
Subscribe to Filmibeat Malayalam
Sarath Kumar
ആക്ഷന്‍ റോളുകളിലൂടെ മലയാളത്തിലും ചുവടുറപ്പിയ്ക്കുന്ന കോളിവുഡ് താരം ശരത് കുമാര്‍ ഹിജഡയായി വേഷമിടുന്നു. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രമായ കാഞ്ചനയിലാണ് ശരത് കുമാര്‍ ഈ വെല്ലുവിളി നിറഞ്ഞ വേഷം ഏറ്റെടുക്കുന്നത്.

തിരക്കഥാ വായിച്ചപ്പോള്‍ തന്നെ കഥാപാത്രം എറെ വെല്ലുവിളി നിറഞ്ഞതാണ് തനിയ്ക്ക് തോന്നിയിരുന്നുവെന്നും ഹിജഡയുടെ റോള്‍ ഏറ്റെടുക്കാന്‍ തനിയ്ക്ക് ലവലേശം മടിയില്ലായിരുന്നുവെന്നും ശരത് പറയുന്നു. ചിത്രത്തിന് വേണ്ടി ഗൃഹപാഠം ചെയ്യുന്ന തിരക്കിലാണ് നടന്‍.

സിനിമയ്ക്ക് വേണ്ടി തന്റെ കട്ടിമീശ മുഴുവനും ശരത് കളിഞ്ഞിട്ടുണ്ട്. ക്ലീന്‍ ഷേവ് ലുക്കിലാണ് താരം ഇപ്പോള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam