സിംഹാസനം നാടുവാഴികളല്ല- ഷാജി കൈലാസ്

നാടുവാഴികളുടെ റീമേക്കായി സിംഹാസനം ചെയ്യാനാണ് തിരക്കഥയെഴുതി തുടങ്ങുമ്പോള്‍ താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിങ് തുടങ്ങിയപ്പോള്‍ സിംഹാസനം പൂര്‍ണമായും പുതിയൊരു സിനിമയായി മാറിയെന്ന് സംവിധായകന്‍ പറയുന്നു.
അതേസമയം നാടുവാഴികളുടെ ഒരു ഫ്‌ളേവര്‍ സിംഹാസനത്തിനും പ്രതീക്ഷിയ്ക്കാമെന്ന് ഷാജി സൂചിപ്പിയ്ക്കുന്നു. നാടുവാഴികളിലെപ്പോലെ അച്ഛനും മകനും തമ്മിലുള്ള ഗാഢബന്ധം ഈ സിനിമയിലുമുണ്ട്. എന്നാല്‍ ട്രീറ്റ്‌മെന്റ് തികച്ചും വ്യത്യസ്തമാണ്-സംവിധായകന്‍ പറയുന്നു. ഷാജി കൈലാസ് ആദ്യമായി തിരക്കഥ രചിയ്ക്കുന്ന ചിത്രത്തില്‍ ഐശ്വര്യ, വന്ദന എന്നിവരാണ് നായികമാര്‍.


Click it and Unblock the Notifications











