»   » തമിഴ്‌നാട്ടില്‍ പോയാല്‍ വെട്ടിക്കൊല്ലും: സോഹന്‍

തമിഴ്‌നാട്ടില്‍ പോയാല്‍ വെട്ടിക്കൊല്ലും: സോഹന്‍

Posted By:
Subscribe to Filmibeat Malayalam
Sohan Roy
തമിഴ്‌നാട്ടില്‍ പോയാല്‍ താന്‍ ജീവനോടെ തിരിച്ചു വരുമെന്ന് തിരിച്ചു വരുമെന്ന് കരുതുന്നില്ലെന്ന് ഡാം 999ന്റെ സംവിധായകന്‍ സോഹന്‍ റോയ്. ഡാം 999ന് എതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. ആ സിനിമ നിര്‍മ്മിയ്ക്കാന്‍ കേരള സര്‍ക്കാര്‍ പണം തന്നുവെന്നു പോലും അവിടെ ചിലര്‍ പ്രചരിപ്പിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ തമിഴ്‌നാട്ടിലെത്തിയാല്‍ തന്നെ അവര്‍ വെട്ടിനുറുക്കുമെന്ന് സോഹന്‍ പറയുന്നു. ഡാം 999നുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപെട്ടത്. തമിഴ്‌നാട്ടില്‍ ചിത്രം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം തന്റെ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടെന്നല്ലാതെ ഒരു സംസ്ഥാനത്തിനും എതിരല്ല തന്റെ സിനിമയെന്ന് സോഹന്‍ ആവര്‍ത്തിയ്ക്കുന്നു. ലോകത്ത് ഏതാണ്ട് 400 ഡാമുകള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. അതാണ് തന്റെ സിനിമയുടെ പ്രമേയം.

മുല്ലപ്പെരിയാറില്‍ ഒരു ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ താന്‍ ദുഖിതനാണെന്നും സോഹന്‍.

ഡാം 999നെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിയ്ക്കുന്നതിനാല്‍ അടുത്തെങ്ങും ആ സംസ്ഥാനത്തേയ്ക്കില്ലെന്നാണ് സോഹന്‍ പറയുന്നത്.

English summary
Sohan Roy, director of Dam 999, said that he don't have confidence to visit Tamil Nadu.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam