»   » ശ്രീവിദ്യയും നരേന്ദ്രപ്രസാദും വീണ്ടും

ശ്രീവിദ്യയും നരേന്ദ്രപ്രസാദും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Narendra Prasad And Srividhya
അന്തരിച്ച കലാകാരന്‍മാരായ ശ്രീവിദ്യയും നരേന്ദ്രപ്രസാദും വീണ്ടും സിനിമയില്‍ കഥാപാത്രങ്ങളായി പുനര്‍ജനിയ്ക്കുന്നു.

പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന അഡ്വ ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയതാരങ്ങളുടെ മുഖം വീണ്ടും സ്‌ക്രീനിലെത്തുന്നത്.

അഡ്വ ലക്ഷ്മണായി വേഷമിടുന്ന മുകേഷിന്റെ അമ്മ എന്ന കഥാപാത്രമായാണ് ശ്രീവിദ്യയെ അവതരിപ്പിയ്ക്കുന്നത്. ലക്ഷ്മണിന്റെ ഗുരുവായ ശങ്കരനാരായണന്‍ തമ്പി എന്നൊരു കഥാപാത്രമായി നരേന്ദ്രപ്രസാദും സ്‌ക്രീനില്‍ പുനര്‍ജനിയ്ക്കുന്നു.

രണ്ടു പേരുടെയും ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഛായാചിത്രങ്ങളിലൂടെയാണ് ഇവരുടെ കഥ പറയുന്നത്. നായക കഥാപാത്രമായ അഡ്വ ലക്ഷ്മണിന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നവരാണ് ശ്രീവിദ്യയുടെ അമ്മ കഥാപാത്രവും ഗുരുവായ ശങ്കരന്‍ തമ്പിയും. ഇവരുടെ ഛായാചിത്രങ്ങളില്‍ നോക്കി ലക്ഷ്മണ്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിലൂടെയാണ് ഇരുവരുടെയും കഥ ചുരുള്‍നിവരുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam