»   » മലയാള താരങ്ങള്‍ കോച്ചിങ് ക്യാമ്പിലേയ്ക്ക്

മലയാള താരങ്ങള്‍ കോച്ചിങ് ക്യാമ്പിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
kerala strikers
കൊച്ചി: മലയാള സിനിമാ താരങ്ങള്‍ പരിശീലനച്ചൂടിലേയ്ക്ക്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ (സിസിഎല്‍) മലയാളി സാന്നിധ്യമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. കലൂര്‍ സ്റ്റേഡിയത്തിലും തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിലും കളമശേരി സെന്റ് പോള്‍സ് മൈതാനത്തുമാണ് പരിശീലനം.

കളിക്കാരുടെ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുകയാണ് പ്രധാനമെന്ന് കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായര്‍ പറഞ്ഞു. 19 താരങ്ങളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇവരില്‍ നിന്ന് മികച്ച ശാരീരികക്ഷമത കാണിയ്ക്കുന്നവരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഷൂട്ടിങ് ഉള്ള താരങ്ങളോട് ദിവസത്തില്‍ ഒരു തവണയെങ്കിലും ക്യാമ്പിലെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കന്നി മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‌സിനോടാണ് കേരള താരങ്ങള്‍ ഏറ്റുമുട്ടേണ്ടത്. ഹൈദരാബാദില്‍ 21നാണ് മത്സരം.

മോഹന്‍ലാല്‍ ക്യാപ്റ്റനായ ടീമില്‍ പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, വിനുമോഹന്‍, സൈജുക്കുറുപ്പ്, നിവിന്‍ പോളി, ആസിഫ് അലി, നിഖില്‍ തുടങ്ങിയ യുവതാരനിരയുമുണ്ട്.

English summary
With superstar Mohanlal as the captain, 'AMMA's Kerala Strikers', the celebrity cricket team from Kerala, will play its first match on January 21 at Hyderabad against the 'Telugu Warriors.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam