»   »  സമരം ഹിറ്റ്; ലാല്‍-മമ്മൂട്ടി പടങ്ങള്‍ പെട്ടിയില്‍

സമരം ഹിറ്റ്; ലാല്‍-മമ്മൂട്ടി പടങ്ങള്‍ പെട്ടിയില്‍

Posted By:
Subscribe to Filmibeat Malayalam
Arabiyum Ottakavum- Venecile Vyapari
ബംപര്‍ ഹിറ്റായി സമരം തകര്‍ത്തോടുന്ന സാഹചര്യത്തില്‍ നവംബര്‍ 11ന് റിലീസുകള്‍ പ്രഖ്യാപിച്ച മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ പെട്ടിയില്‍ തന്നെ വിശ്രമിയ്ക്കുമെന്ന് സൂചന. തിയേറ്റര്‍ ഉടമകളും സിനിമാ വിതരണക്കാരും സമരത്തിലായതോടെ കോടികള്‍ മുതല്‍ മുടക്കുള്ള മുരളി ഫിലിംസിന്റെ മമ്മൂട്ടി നായകനായ 'വെനീസിലെ വ്യാപാരി"യും സെവന്‍ ആര്‍ട്‌സിന്റെ ബാനറിലുള്ള മോഹന്‍ലാല്‍ നായകനായ 'അറബിയും ഒട്ടകവും പി മാധവന്‍ നായരും" റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന പ്രഖ്യാപനവുമായ തിയറ്റര്‍ ഉടമകള്‍ തുടങ്ങിയ സമരമാണ് മോളിവുഡിലെ പുതിയ പ്രതിസന്ധിയ്ക്ക് തുടക്കമിട്ടത്. ഇതിന് മറുപടിയെന്നോണം അന്യഭാഷ സിനിമകള്‍ ഉള്‍പ്പെടെ ഒരു സിനിമയും വിതരണത്തിനെടുക്കേണ്ടെന്ന തീരുമാനത്തിലാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍.

600ല്‍ അധികം വിതരണക്കാര്‍ അംഗങ്ങളായ സംഘടനയാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. ഇവര്‍ സമരം ശക്തമാക്കിയാല്‍ വൈകാതെ കേരളത്തില്‍ ഒരുസിനിമയും റിലീസും ഉണ്ടാകാത്ത സാഹചര്യം സംജാതമാവും.

അതേസമയം വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും പിന്നാലെ സിനിമ നിര്‍മാതാക്കളും സമരത്തിലേക്ക്. വെള്ളിയാഴ്ചത്തെ നറല്‍ ബോഡിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങാനാണു തീരുമാനം. സമരം ഒഴിവാക്കുന്നതു സംബന്ധിച്ചു സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക പ്രതിനിധികളുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണിത്. ചെലവുകള്‍ നിയന്ത്രിക്കണമെന്നാണു നിര്‍മാതാക്കളുടെ ആവശ്യം.

കോള്‍ഷീറ്റ് 12 മണിക്കൂര്‍ ആക്കണമെന്ന അസോസിയേഷന്റെ ആവശ്യം അംഗീകരിക്കാമെന്നും എന്നാല്‍ അതിന് അനുസരിച്ചു വേതനം കൂട്ടണമെന്നുമുള്ള ഫെഫ്കയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. െ്രെഡവേഴ്‌സ്, പാചകത്തൊഴിലാളി യൂണിയനുകളെ അംഗീകരിക്കാനാകില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. ഇതു സംബന്ധിച്ച തര്‍ക്കങ്ങളാണു ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. രുകൂട്ടരും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ചയാണു പരാജയപ്പെട്ടത്.

English summary
The Kerala Film Distributors Association on Wednesday stopped distribution of films from other languages, aggravating the crisis crippling the Malayalam film industry for some time now. The move is in protest against the Kerala Film Exhibitors Federation’s decision not to screen Malayalam films from November 1. The strike launched by the exhibitors in the wake of the state government’s decision to scrap the service charge levied by theatres affected releases of several new films.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam