»   » ആസിഫിന് തിയറ്ററില്‍ കയ്യടി കിട്ടുന്നത് നല്ലകാര്യം

ആസിഫിന് തിയറ്ററില്‍ കയ്യടി കിട്ടുന്നത് നല്ലകാര്യം

Posted By:
Subscribe to Filmibeat Malayalam
Sibi Malayil
പുതിയ ചിത്രമായ ഉന്നം അതിലെ നായകനായ ആസിഫ് അലിയെ ഉന്നംവച്ചല്ല എഴുതിയതെന്ന് സംവിധായകന്‍ സിബി മലയില്‍. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഉന്നം ചെയ്യുന്നത്. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. സിനിമയ്ക്കാവശ്യം നല്ല കഥകാളാണ്. താരം രണ്ടാമതേ വരുന്നുള്ളൂ. കഥയുടെ സ്ഥാനം എല്ലാത്തിലും മേലെയാണെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിബി പറഞ്ഞു.

ആസിഫിന്റെ ആദ്യചിത്രമായ ഋതു കണ്ടപ്പോഴെ നടന് കാര്യപ്രാപ്തിയുണ്ടെന്ന് തോന്നിയിരുന്നു. യുവതലമുറയില്‍ പ്രതീക്ഷിയ്ക്കാവുന്ന നടനാണ് ആസിഫ്. ഇപ്പോള്‍ തിയറ്ററുകളില്‍ ആസിഫിന്റെ മുഖം പ്രത്യക്ഷപ്പെടുമ്പോള്‍ കയ്യടി ഉണ്ടാകുന്നുണ്ട് അതൊരു ചെറിയൊരു കാര്യമല്ല. എന്നാല്‍ ആസിഫിനെ കണ്ടുകൊണ്ട് ഒരു കഥയും ഉണ്ടാക്കിയിട്ടില്ല. അപൂര്‍വരാഗം, വയലിന്‍ ഇപ്പോള്‍ ഉന്നം ഈ മൂന്ന് സിനിമകള്‍ക്കും അനുയോജ്യനായ നടനാണ് ആസിഫ്.

കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കളെയാണ് സ്വീകരിയ്‌ക്കേണ്ടത്. കണ്ടുമടുത്ത പ്രമേയമങ്ങള്‍ ജനം തിരസ്‌ക്കരിച്ചു തുടങ്ങിയെന്നും മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ പറയുന്നു.

ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നീങ്ങുന്ന അഞ്ചംഗസംഘത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആസിഫും റിമയുമാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

English summary
Unnam is a thriller with five lead characters, says the director, adding that the movie narrates the story of a family consisting of two friends, played by Nedumudi Venu and Lal, their friend's sons ( Noushi and Prashant Narayanan) and Asif's character

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam