»   » ഉപ്പുകണ്ടം ബ്രദേഴ്‌സ്‌ തിരിച്ചെത്തുന്നു

ഉപ്പുകണ്ടം ബ്രദേഴ്‌സ്‌ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഇത്‌ തിരിച്ചുവരവുകളുടെ കാലം, ഹിറ്റ്‌ ചിത്രങ്ങളുടെ തുടര്‍ച്ചകളൊരുക്കുന്ന പുതുപുത്തന്‍ ട്രെന്‍ഡിലേക്ക്‌ ഒരെണ്ണം കൂടി. സേതുരാമയ്യരില്‍ തുടങ്ങി സാഗറിലൂടെയും ഇന്‍ഹരിഹര്‍ നഗറിലൂടെയും തുടരുന്ന പരമ്പര ചിത്രങ്ങളുടെ ട്രെന്‍ഡില്‍ ഏറ്റവും പുതിയതാണ്‌ ഉപ്പുകണ്ടം ബ്രദേഴ്‌സ്‌ ആക്ഷന്‍ ബാക്ക്‌.

1993ല്‍ പുറത്തിറങ്ങിയ ഈ ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ സംവിധായകന്‍ ടി.എസ്‌ സുരേഷ്‌ ബാബു തന്നെയാണ്‌ രണ്ടാം ഭാഗവും ഒരുക്കുന്നത്‌. മലയാളം ബിഗ്‌ സ്‌ക്രീനിന്റെ ബാനറില്‍ റെജി കുമാര്‍ ആണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. റെജി മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്‌പന്‍ വി നായനാര്‍ ആണ്‌.

സമീപകാലത്തിറങ്ങിയ പരമ്പര ചിത്രങ്ങളുടെ ശൈലിയില്‍ ആദ്യചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൂടെയായിരിക്കും ഉപ്പുകണ്ടത്തിന്റെ രണ്ടാം ഭാഗവും പുരോഗമിയ്‌ക്കുക.

കലാഭവന്‍ മണി, മുകേഷ്‌, ശ്രീനിവാസന്‍, ജഗദീഷ്‌, ബൈജു, ഇന്നസെന്റ്‌, ജഗതി, ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഹരിശ്രീ അശോകന്‍, സായ്‌ കുമാര്‍, പത്മപ്രിയ, ഭാമ എന്നിങ്ങനെ വന്‍താര നിര തന്നെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌. അതേ സമയം ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രമായ ബാബു ആന്റണി പുതിയ ചിത്രത്തിലുണ്ടാകുമോയെന്ന കാര്യം ഉറപ്പായിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam