»   » ഉര്‍വശിയൊരു ഹൈടെക് കള്ളി

ഉര്‍വശിയൊരു ഹൈടെക് കള്ളി

Posted By:
Subscribe to Filmibeat Malayalam
Urvashi
നായികയായും സ്വഭാവ നടിയായും വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ ഉര്‍വശിയോളം തിളങ്ങിയ നടിമാര്‍ മലയാളത്തില്‍ കുറവാണ്. നായകനില്ലാതെ സിനിമകള്‍ വിജയിപ്പിച്ചെന്ന നേട്ടം സ്വന്തമായുള്ള നടി ഇനി ഒരു കള്ളിയാവനൊരുങ്ങുകയാണ്. അതും ഒരു ഹൈടെക് കള്ളി. പെരുങ്കള്ളന്‍മാരെ പോലും വെല്ലുന്ന കുതന്ത്രങ്ങളുമായി നാട് അടക്കിവാഴുന്ന കുഞ്ചിയമ്മയെന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിയ്ക്കുന്നത്.

പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളും എന്ന ചിത്രത്തിലാണ് ഉര്‍വശിയുടെ വ്യത്യസ്തമാര്‍ന്ന വേഷം കാണാനാവുക.

തന്റെ അഞ്ചുമക്കളുമായി ചേര്‍ന്ന് ഗ്രാമത്തിലുടനീളം ഹൈടെക് മോഷണങ്ങളും തന്ത്രങ്ങളുമൊരുക്കി ജീവിയ്ക്കുന്നവളാണ് കുഞ്ചിയമ്മ. ഉര്‍വശിയുടെ ഒട്ടുമിക്ക മുന്‍കാല ചിത്രങ്ങളെയുംപോലെതന്നെ നര്‍മ്മരസം വിതറുന്ന കഥാസന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്.

നവാഗതരായ വിആര്‍ സുരേന്ദ്രന്‍, ലാല്‍ പള്ളിച്ചല്‍, എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിയ്ക്കുന്ന ചിത്രം രാജ് നിയോ ക്രിയേഷന്‍സിന്റെ ബാനറില്‍ രാജന്‍ നെല്ലിമൂട് നിര്‍മിയ്ക്കുന്നു. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിട്ടുള്ള സിനിമയിലെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്.

English summary
Urvasi would play a hi-tech robber in a film titled 'Kunchiyammakku Anchu Makkal'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam