»   » രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

Posted By:
Subscribe to Filmibeat Malayalam

രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന 100 ഡിഗ്രി സെല്‍ഷ്യസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിയ്ക്കുന്നു.

ഒരു സസ്‌പെന്‍സ് ത്രില്ലറായ ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് തയ്യാറാകുന്നത്.

സാധാരണ പടമിറങ്ങി വളരെക്കാലം കഴിഞ്ഞ് രണ്ടാം ഭാഗമെടുക്കുന്ന രീതിയിലല്ല മറിച്ച് ഒരു ചിത്രത്തെ രണ്ട് ഭാഗങ്ങളായി തിരിച്ച് റീലീസിനെത്തിക്കുകയെന്ന പുതുമ പരീക്ഷിയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ രാകേഷ് ഗോപന്‍.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ശ്വേത മേനോന്‍, ഹരിത, അനന്യ , മേഘ്‌ന രാജ്, ഭാമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

യുവനടിമാരില്‍ ശ്രദ്ധേയയായ ഗൗതമി നായരെയും ലക്ഷ്മി റായിയെയുമായിരുന്നു അഞ്ച് കഥാപാത്രങ്ങളില്‍ 2 എണ്ണം ചെയ്യാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഗൗതമിയ്ക്ക് വച്ച റോളില്‍ അനന്യയും ലക്ഷ്മിയുടെ സ്ഥാനത്ത് ഹരിതയെയും തീരുമാനിയ്ക്കുകയായിരുന്നു.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

ആദ്യം ഒറ്റച്ചിത്രമായിട്ടായിരുന്നു രാഗേഷ് ഇത് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ രണ്ട് ഭാഗങ്ങളാക്കാനുള്ള സാധ്യത തോന്നിയപ്പോള്‍ അങ്ങനെ ചെയ്യുകയായിരുന്നു. ചിത്രങ്ങള്‍ രണ്ടായിട്ടുതന്നെയാണ് റിലീസിനെത്തുക. വിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ലൊക്കേഷന്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ആര്‍ ആര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

മൈന എന്ന ചിത്രത്തിലൂടെ ശ്ര്‌ദ്ധേയനായ നടന്‍ സേതു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

സത്യ നാരായണന്‍ സൂര്യന്‍ ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

ചിത്രം പ്രഖ്യാപിച്ച കാലത്ത് മിറര്‍ എന്നായിരുന്നു പേരിട്ടിരുന്നത്. പിന്നീടാണ് 100 ഡിഗ്രി സെല്‍ഷ്യസ് എന്ന തീര്‍ത്തും വ്യത്യസ്തമായ പേരിട്ടത്.

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

ഒന്നാം ഭാഗം റിലീസ് ചെയ്തുകഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് രണ്ടാംഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുക. രണ്ടാംഭാഗത്തിലേയ്ക്കുള്ള ചില പ്രധാന ഭാഗങ്ങള്‍ ആദ്യഭാഗത്തിന്റെ ചിത്രീകരണത്തിനൊപ്പം ചെയ്തു വെയ്ക്കുമെന്നും അണിയറക്കാര്‍ പറയുന്നു.

English summary
The shoot for the first ever two part movie in Malayalam, 100 Degree Celsius, is continuing at Kochi
Please Wait while comments are loading...

Malayalam Photos

Go to : More Photos