twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാല് സുന്ദരിമാരുടെ പാട്ട്

    By Lakshmi
    |

    രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രം പല പ്രത്യേകതകളുമായിട്ടാണ് ഒരുങ്ങുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ രണ്ടാംഭാഗവും ഇതിനൊപ്പം ഒരുങ്ങുന്നുണ്ട്. ശ്വേത മേനോന്‍, മേഘ്‌ന രാജ്, അനന്യ, ഭാമ, ഹരിത തുടങ്ങിയവരെല്ലാമാണ് ചിത്രത്തില്‍ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്നത്. നാല് നായികമാര്‍ ഒരുമിച്ച് പാടുന്നുവെന്ന പ്രത്യേകതയും 100 ഡിഗ്രി സെല്‍ഷ്യസിന് സ്വന്തമായിരിക്കുകയാണ്.

    നടന്മാരെക്കൊണ്ടും നടിമാരെക്കൊണ്ടുമെല്ലാം പിന്നണിപാടിയ്ക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കുന്ന സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ തന്നെയാണ് ഈ ചിത്രത്തിലും നായികമാരെക്കൊണ്ട് ഒന്നിച്ചൊരു പാട്ടുപാടിച്ചിരിക്കുന്നത്. 'പച്ച മഞ്ഞ ചുവന്ന വര്‍ണ....' എന്നു തുടങ്ങുന്ന ഗാനം ശ്വേത, മേഘ്‌ന, അനന്യ, ഭാമ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. തട്ടുപൊളിപ്പന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ രചന സന്തോഷ് വര്‍മ്മയുടേതാണ്.

    ഭാമയും അനന്യയും പൊതുവേ സംഗീതത്തില്‍ അല്‍പം അഭിരുചി കൂടുതലുള്ളവരാണ്. അവര്‍ക്ക് പാട്ടുപാടല്‍ ഒരു ബുദ്ധിമുട്ടായില്ലെന്നും പക്ഷേ ശ്വേതയ്ക്കും മേഘ്‌നയ്ക്കും പാടുപഠിച്ചെടുക്കാന്‍ കുറച്ച് സമയം വേണ്ടിവന്നുവെന്നും ഗോപി സുന്ദര്‍ പറയുന്നു.

    യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് 100 ഡിഗ്രി സെല്‍ഷ്യസ് ഒരുക്കിയിരിക്കുന്നത്. ആര്‍ ആര്‍ എന്‌റര്‍ടൈന്‍മെന്‍സിന്‌റെ ബാനറില്‍ റോയ്‌സണ്‍ വെല്ലറ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി കഥ പറയുന്ന മലയാളത്തിലെ ആദ്യ സിനിമയാണ്.

    English summary
    The movie‘100 degrees Celsius will be noted for many new features. All 4 heroins of this film, sung song written by Santhosh Varma, while it is composed by Gopi Sunder
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X