»   » സൗമ്യയ്ക്കായി യുവാക്കളുടെ സംഗീതാഞ്ജലി

സൗമ്യയ്ക്കായി യുവാക്കളുടെ സംഗീതാഞ്ജലി

Posted By:
Subscribe to Filmibeat Malayalam
Soumya
തീവണ്ടിയാത്രിക്കിടെ കൊല്ലപ്പെട്ട് കേരളത്തിന്റെ നൊമ്പരമായി മാറിയ സൗമ്യയ്ക്കുവേണ്ടി സംഗീതാഞ്ജലി.തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ അഞ്ച് യുവാക്കള്‍ ചേര്‍ന്നാണ് സൗമ്യയ്ക്കു സമര്‍പ്പിച്ചുകൊണ്ട് ഒരു ആല്‍ബം പുറത്തിറക്കിയത്.

സൗമ്യയുടെ ദുര്‍വിധിയില്‍ മനംനൊന്ത ഈ യുവാക്കള്‍ ചേര്‍ന്ന് സൗമ്യം എന്നൊരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി. എട്ടുമാസത്തെ ശ്രമത്തിനൊടുവില്‍ സൗമ്യയ്ക്കായി ഒരു ഓഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് ഇവര്‍.

സൗമ്യയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ആല്‍ബത്തിനു പിന്നിലെന്ന് യുവാക്കള്‍ പറയുന്നു. കാംബോജി എന്ന പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ ആറു പാട്ടുകളുണ്ട്. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ സംഗീതരംഗത്ത് ശ്രദ്ധേയനായ നജീം അര്‍ഷാദ് പാടിയ കൂട്ടുകാരി എന്നു തുടങ്ങുന്ന ഗാനമാണ് സൗമ്യയ്ക്കായി ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മുജീബ് കോട്ടുക്കലിന്റെ വരികള്‍ക്ക് മുനീര്‍ ഒമറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ജെബീര്‍, ഷെറിന്‍, അന്‍വര്‍ എന്നിവരാണ് കാംബോജിയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍. ആല്‍ബത്തിന്റെ വീഡിയോ രൂപവും ഉടന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

English summary
A music album is launched by five youths in Thrissure district as a tribute for Soumy, the girl murdered during train journey

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam