»   » ഭരതന്റെ നിദ്ര സിദ്ധാര്‍ത്ഥ് റീമേക് ചെയ്യുന്നു

ഭരതന്റെ നിദ്ര സിദ്ധാര്‍ത്ഥ് റീമേക് ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Sidharth
മലയാളസിനിമയില്‍ ഇത് റീമേക്കുകളുടെ കാലമാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയാണ് റിമേക്ക് യുഗത്തിന് നാന്ദികുറിച്ചത്. ഈ ചിത്രം വിജയം നേടിയതോടെ ഒട്ടേറെ സംവിധായകര്‍ പഴയ പല ഹിറ്റുചിത്രങ്ങളും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകനായ ഭരതന്‍ സംവിധാനം ചെയ്ത ചിത്രം നിദ്രയ്ക്കും റീമേക്ക് ഒരുങ്ങുന്നു. 1981ല്‍ പുറത്തിറങ്ങിയ നിദ്ര ഭരതന്റെ മകനായ സിദ്ധാര്‍ത്ഥാണ് റീമേക് ചെയ്യുന്നത്.

1981 ല്‍ ആനന്ദിന്റെ കഥയില്‍ ഭരതന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ്‌മേനോന്‍, പി.കെ. എബ്രഹാം, ലാലു അലക്‌സ്, കെ.പി.എ.സി ലളിത, ശാന്തികൃഷ്ണ, ലാവണ്യ തുടങ്ങിയവരാണ് അഭിനയിച്ചിരുന്നത്.

യൂസഫലി കേച്ചേരിയും പിന്‍സണ്‍ കൊറിയയും ചേര്‍ന്നെഴുതിയ വരികള്‍ക്ക് ദേവരാജനും പോപ് ബ്രാന്റായ 13എ.ഡിയും ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. മലയാളത്തിലെ മികച്ച ബാനറായ ചെറുപുഷ്പം ഫിലിംസ് നിര്‍മ്മിച്ച ചിത്രം വ്യത്യസ്തമായ ട്രീറ്റുമെന്റുമൂലം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്.

ഇത്തവണ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വേണു കിരിയത്താണ്. തമിഴിലെ ഒരു താരത്തെയാണ് നായകനായി പരിഗണിക്കുന്നത്. വേണുഗോപാല്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സിദ്ധാര്‍ത്ഥ് ഇടയ്ക്ക് അഭിനയം വിട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍പ് മിത്രം' എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. എന്നാലിപ്പോള്‍ മുന്‍പ് പിതാവ് ഒരുക്കി ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ റീമേക്കിലൂടെ മികച്ച തുടക്കം നേടാനാണ് സിദ്ധാര്‍ത്ഥ് ആലോചിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam