»   » പുരുഷ സൗന്ദര്യത്തിന്റെ അനശ്വരനടനം- ജയന്‍

പുരുഷ സൗന്ദര്യത്തിന്റെ അനശ്വരനടനം- ജയന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/11-16-actor-jayan-tribute-2-aid0166.html">Next »</a></li></ul>
Jayan
അനശ്വരനായ ജയന്റെ ഓര്‍മ്മയുടെ ഹൃദയതാളം സൂക്ഷിക്കുന്ന മലയാളത്തിന് കൂട്ടിരിക്കാന്‍ സ്പന്ദനം നിലയ്ക്കാത്ത ഒരു സിറ്റിസന്‍ വാച്ച് കൂടിയുണ്ട്. ഷോളാവാരത്ത് മുപ്പത്തൊന്നു കൊല്ലം മുമ്പ് ഹെലികോപ്റ്ററിനടിയില്‍ തകര്‍ന്നടിയുമ്പോള്‍ ജയന്റെ കൈയ്യില്‍ നിന്നും തെറിച്ച് പോയ ആ വാച്ച് ഓര്‍മ്മതെറ്റില്ലാതെ മിടിച്ചുകൊണ്ടിരിക്കുന്നത് കൊല്ലത്ത് ജയന്റെ സഹോദരന്റെ മകന്‍ ആദിത്യന്റെ ശേഖരത്തിലാണ്.

മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഉജ്ജ്വലമായ ഉദിച്ചുയര്‍ന്ന മറ്റൊരു താരമില്ല. ജയന്റെ ശവസംസ്‌ക്കാരം പോലെ ജനപങ്കാളിത്തം കൊണ്ടും ഹൃദയവേദനയുടെ സമര്‍പ്പണം കൊണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ച മറ്റൊരു താരഅസ്തമയവുമില്ല. എന്നിട്ടും അഭിനയിച്ചു ജയിച്ച നൂറില്‍പരം ചിത്രങ്ങളല്ലാതെ ജയന് ഒരു സ്മാരകമൊരുക്കാത്ത, ജയന്റെ പേരില്‍ ഒരു പുരസ്‌ക്കാരം ഏര്‍പ്പെടുത്താത്ത സര്‍ക്കാരും സിനിമ ഇന്‍ഡസ്ട്രിയും കൊടിയ അവഗണനയുടെ സഹകാരികളാണ്.

ഈ നവംബര്‍ 16ന് മുപ്പത്തിയൊന്നാണ്ടുകള്‍ പിന്നിടുകയാണ് മലയാളത്തിലെ എക്കാലത്തേയും ആക്ഷന്‍ ഹീറോയുടെ വേര്‍പാടിന്. സിനിമയോടും തൊഴിലിനോടുമുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധത തട്ടിയെടുത്ത ജീവിതം.

മരണം സംഭവിക്കുമ്പോള്‍ മുപ്പത്തേഴ് സിനിമകളുടെ കരാറുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു ജയന്. ഇന്നുവരെ മലയാളത്തില്‍ ഒരു താരത്തിനും ഇത്രയും തിരക്കുണ്ടായിട്ടില്ല. ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നൊന്നായി ഹിറ്റുകള്‍ തീര്‍ക്കുമ്പോള്‍ ജയന് പകരം വെയ്ക്കാന്‍ മറ്റൊരു താരമില്ല വഴിവിട്ടു ചിന്തിക്കാന്‍ പ്രമേയവുമില്ല എന്ന അവസ്ഥ.

അടുത്ത പേജില്‍
നേവിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്

<ul id="pagination-digg"><li class="next"><a href="/news/11-16-actor-jayan-tribute-2-aid0166.html">Next »</a></li></ul>
English summary
Noted Malayalam film actor Jayan(25 July 1939 – 16 November 1980) was today remembered on his 31st death anniversary. Krishnan Nair better known by his stage name Jayan was an Indian film actor, former sailor, stunt performer and 1970s style icon. He worked in Malayalam cinema, a sector of the Indian movie industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam