»   » ആദിപാപം ആവര്‍ത്തിക്കാന്‍ അഭിലാഷ

ആദിപാപം ആവര്‍ത്തിക്കാന്‍ അഭിലാഷ

Posted By:
Subscribe to Filmibeat Malayalam
Abhilasha
ഷക്കീലയ്‌ക്കും ഹേമയ്‌ക്കും മുമ്പ്‌ മലയാള സിനിമയില്‍ നീലതരംഗം സൃഷ്ടിച്ച മാദക താരം അഭിലാഷ തിരിച്ചെത്തുന്നു. പുതു തലമുറയ്‌ക്ക്‌ ഒരുപക്ഷേ അഭിലാഷയെന്ന മാദകതിടമ്പിനെ അറിയില്ലെങ്കിലും അവരഭിനയിച്ച സിനിമകള്‍ അവര്‍ കേട്ടു കാണുമെന്ന കാര്യമുറപ്പാണ്‌.

"കാനന സുന്ദരി, ജംഗിള്‍ ബോയ്‌, കല്‌പനാ ഹൗസ്‌, ആദ്യപാപം" എന്നിങ്ങനെ തൊണ്ണൂറുകളുടെ ആദ്യം കേരളത്തിലെ തിയറ്ററുകളില്‍ തകര്‍ത്തോടിയ അഭിലാഷ ചിത്രങ്ങള്‍ ഒട്ടേറെയാണ്‌. കാനന സുന്ദരിയുടെ ഷൂട്ടിംഗിനിടെ കരടിയുടെ ആക്രമണത്തില്‍ അഭിലാഷക്ക്‌ പരിക്കേറ്റ സംഭവം വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

സില്‍ക്ക്‌ സ്‌മിതയ്‌ക്ക്‌ ശേഷം മറുനാട്ടില്‍ നിന്നുമെത്തിയ അഭിലാഷ അക്കാലത്തെ പ്രേക്ഷകരുടെ ലഹരിയായി തന്നെ മാറിയിരുന്നു. .

കന്നഡക്കാരിയായ അഭിലാഷ പത്ത്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ അഭിനയ രംഗത്തേക്ക്‌ തിരിച്ചെത്തുന്നത്‌. കന്നഡ സിനിമ സംഗീത സംവിധായകനായ കബീര്‍ രാജിനെ വിവാഹം ചെയ്‌തതിന്‌ ശേഷമാണ്‌ സിനിമയില്‍ നിന്നും മാറി നില്‌ക്കാന്‍ ഈ ഗ്ലാമര്‍ റാണി തീരുമാനിച്ചത്‌. കുടുംബ ജീവിതത്തിന്‌ വേണ്ടിയാണ്‌ താന്‍ സിനിമയില്‍ നിന്നും ഒഴിഞ്ഞതെന്ന്‌ താരം പറയുന്നു.

രണ്ടാം വരവിലും ഗ്ലാമര്‍ ഉള്‍പ്പെടെ ഏത്‌ വേഷം ചെയ്യാനും അഭിലാഷ ഒരുക്കമാണ്‌. സിനിമയില്‍ നിന്ന്‌ വിട്ടു നിന്നിട്ട്‌ പത്ത്‌ വര്‍ഷം പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന്‌ ഇപ്പോഴും വലിയ മങ്ങലേറ്റിട്ടില്ല. നൃത്ത വ്യായാമവും മിതമായ ഭക്ഷണവുമാണ്‌ തന്റെ സൗന്ദര്യ രഹസ്യമെന്ന് താരം വെളിപ്പെടുത്തുന്നു.

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ നൂറോളം ചിത്രങ്ങളിലാണ്‌ അഭിലാഷ വേഷമിട്ടത്‌. ഇതില്‍ നാല്‌പതോളം ചിത്രങ്ങള്‍ മലയാളത്തില്‍ തന്നെയായിരുന്നു.

ഗ്ലാമര്‍ വേഷങ്ങളിലൂടെ ഒരു കാലത്ത്‌ തിയറ്ററുകളെ ഇളക്കി മറിച്ച അഭിലാഷ രണ്ടാം വരവിലും അത്‌ ആവര്‍ത്തിയ്‌ക്കുമെന്ന്‌ കരുതാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam