»   » അനന്യയും അഞ്ജലിയും ദിലീപിനൊപ്പം

അനന്യയും അഞ്ജലിയും ദിലീപിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Ananya-Anjali
ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നനില്‍ രണ്ട് നായികമാര്‍. അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞ നഗരത്തിന്റെ മേയറായി ദിലീപ് വേഷമിടുന്ന ചിത്രം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് നാടോടി മന്നനില്‍ അഭിനയിക്കാന്‍ ദിലീപ് കരാറൊപ്പിട്ടത്. ഇപ്പോള്‍ ശ്യാമപ്രസാദ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി നവംബര്‍ 25ന് നാടോടി മന്നന്‍ തുടങ്ങാനാണ് ദിലീപ് തീരുമാനിച്ചിരിയ്ക്കുന്നത്.

തമിഴ്‌നാടിനൊപ്പം കേരളത്തിലും വന്‍വിജയം നേടിയ എങ്കൈയും എപ്പോതും എന്ന ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച അനന്യ, അഞ്ജലി എന്നിവരെയാണ് വിജി തമ്പി തന്റെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ചിത്രം ഫിലിംസിന്റെ ബാനറില്‍ വിഎസ് സുഭാഷ് നിര്‍മിയ്ക്കുന്ന നാടോടി മന്നന്റെ ലൊക്കേഷന്‍ കൊച്ചിയാണ്.

English summary
Dileep has a year back signed up to do Viji Thampi’s Nadodi Mannan. In the film Dileep plas a young man who due to certain political machinations becomes the Mayor of a city where corruption and crime rate are high

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam