»   » അനൂപ്‌മേനോനും രാജീവ് നാഥും വീണ്ടും ഒന്നിക്കുന്നു.

അനൂപ്‌മേനോനും രാജീവ് നാഥും വീണ്ടും ഒന്നിക്കുന്നു.

Posted By:
Subscribe to Filmibeat Malayalam
Anoop Menon
അഭിനയത്തിന്റെ വഴിയില്‍ കഴിവുതെളിയിച്ച അനൂപ് മേനോന് തിരക്കഥയുടെ ബാലപാഠംഒരുങ്ങുന്നത് രാജീവ്‌നാഥിന്റെ പകല്‍ നക്ഷത്രങ്ങളിലൂടെയാണ്.

സിനിമ വെറും കച്ചവടച്ചരക്കു മാത്രമല്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവാദിത്വമുള്ള എഴുത്തു കാരനെ പരിചയപ്പെടുത്തിയ പകല്‍ നക്ഷത്രങ്ങള്‍ക്ക്‌ശേഷം അനൂപ് മേനോന്റെ കര്‍മ്മ പാതയില്‍ ഒട്ടേറെ നക്ഷത്രങ്ങള്‍ രൂപം കൊണ്ടു. ഇപ്പോള്‍ രാജീവ്‌നാഥും അനൂപ് മേനോനും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുകയാണ് ഒരു ന്യൂയോര്‍ക്ക് സായാഹ്നം എന്ന ചിത്രത്തിലൂടെ.

ചിത്രത്തിന്റെ നായകനും തിരക്കഥാകൃത്തും അനൂപ് മേനോനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബ്യൂട്ടിഫുള്‍ വിജയം വരിച്ചതിനോടൊപ്പം കൈനിറയെ അഭിനയിക്കാനും എഴുതാനുമുള്ള ചിത്രങ്ങളുടെ തിരക്കിലാണ് യുവനായകന്‍.

അനൂപ ്‌മേനോന്‍ നായകനായ നാലഞ്ച് ചിത്രങ്ങള്‍ റിലീസിംഗ് കാത്തുനില്‍ക്കുന്നു. മീരാനന്ദന്റെ നായകനായി പുതിയ ചിത്രം ഉടന്‍ ആരംഭിക്കുന്നു താക്കോല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് എം.ഡി. സുകുമാരനാണ്.

ഛായാഗ്രാഹകനായ സുകുമാരന്‍ ഇതിനുമുമ്പേ ചെയ്ത ചിത്രമാണ് ഉള്ളം. ഇന്ന് മലയാളത്തില്‍ തിരക്കുള്ള എഴുത്തുകാരനും നായകനുമായി തീര്‍ന്നിരിക്കയാണ് അനൂപ്‌മേനോന്‍. പുതിയ ചിത്രം ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലുമായാണ്ചിത്രീകരിക്കുക.നായികയേയും മററ് താരനിര്‍ണ്ണയങ്ങളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ.

English summary
Actor-writer Anoop Menon will team up with his tutor Rajeev Nath yet again for his next. The movie has been titled as Oru New York Sayahnam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam