»   » ബച്ചന്റെ രജനി തമാശക്കെതിരെ ആരാധകര്‍

ബച്ചന്റെ രജനി തമാശക്കെതിരെ ആരാധകര്‍

Posted By: Jayasree PR
Subscribe to Filmibeat Malayalam
Rajinikanth
ഏറ്റവും കൂടുതല്‍ എസ്എംഎസ് ജോക്കുകളില്‍ നായകനാവുന്ന നടന്‍ ആരായിരിക്കും? സംശയിക്കേണ്ട രജനി തന്നെ. സൂപ്പര്‍ സ്റ്റാറിന്റെ സൂപ്പര്‍ പവറിനെ കളിയാക്കിയിട്ടുള്ള എസ്എംഎസുകള്‍ കിട്ടാത്തവര്‍ കുറവായിരിക്കും. ഇമെയിലുകളും എന്തിന് പരസ്യങ്ങളില്‍ പോലും രജനിയുടെ നമ്പറുകളെ ലേശം കളിയാക്കുന്നത് പതിവാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഷോമാനായ രജനി പക്ഷേ ഇതിനെ ഒരിയ്ക്കലും ഗൗനിയ്ക്കാറില്ലെന്നതാണ് സത്യം.

പക്ഷേ അമിതാഭ് ബച്ചന്റെ ഒരു രജനി കോമഡി സൂപ്പര്‍സ്റ്റാറിന്റെ ആരാധകരെ അരിശം പിടിപ്പിച്ചിരിയ്ക്കുകയാണ്. തന്റെ മൊബൈലില്‍ വന്ന ഒരു എസ്എംഎസാണ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.

അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ച സമയത്ത് അദ്ദേഹത്തിന് രജനിയുടെ രണ്ട് മിസ്ഡ് കോള്‍ കിട്ടിയിരുന്നുവെന്ന ഫലിതമാണ് ബച്ചന്‍ ആരാധകരുമായി പങ്കുവെച്ചത്. ജോക്കിനെ ബ്രില്യന്റ് എന്നിവിശേഷിപ്പിയ്ക്കാനും ബിഗ് ബി മറന്നില്ല.

എന്നാല്‍ ബച്ചന്റെ തമാശ രജനിയുടെ ആരാധകരെ രോഷം കൊള്ളിച്ചു. ഇത് വെറും തമാശയല്ലെന്ന് അവര്‍ ബച്ചനെ ബോധ്യപ്പെടുത്തിയത്രേ. തെറ്റ് തിരിച്ചറിഞ്ഞ ബച്ചന്‍ മേലില്‍ ഇതാവര്‍ത്തിയ്ക്കില്ലെന്ന് പറഞ്ഞ് തലയൂരി. താന്‍ രജനിയെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മഹത്വത്തെയും ശക്തിയെയും പ്രകീര്‍ത്തിയ്ക്കുക മാത്രമാണ് ചെയ്തതെന്നും അണ്ണന്റെ ആരാധകരോടുള്ള സന്ദേശത്തില്‍ ബച്ചന്‍ വിശദീകരിയ്ക്കുന്നു.

English summary
Jokes on Rajinikanth have become common to all our cell phone inbox. This all started after his blockbuster film Robot. Jokes on Rajni being the biggest power in entirety kept circulating among the masses.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam