»   » ചൈനാ ടൗണിനെ തകിടം മറിക്കുന്ന മൂവര്‍സംഘം

ചൈനാ ടൗണിനെ തകിടം മറിക്കുന്ന മൂവര്‍സംഘം

Posted By:
Subscribe to Filmibeat Malayalam
China Town Team
മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നീ സൂപ്പര്‍താരങ്ങളെ ഒന്നിപ്പിയ്ക്കുന്ന റാഫി മെക്കാര്‍ട്ടിന്‍മാരുടെ ചൈനാ ടൗണിന്റെ ഷൂട്ടിങ് ഗോവയില്‍. മലയാളത്തിലെ ഏറ്റവും മികച്ച താരനിര ഒന്നിയ്ക്കുന്ന ചൈനാ ടൗണ്‍ ഒരു നോണ്‍ സ്‌റ്റോപ്പ് കോമഡി ത്രില്ലറായിരിക്കുമെന്ന് റാഫി മെക്കാര്‍ട്ടിന്‍മാര്‍ ഗ്യാരണ്ടി നല്‍കുന്നു.

ലോകത്തെ വന്‍നഗരങ്ങളിലെല്ലാം ചൈന ടൗണുകളുണ്ട്. വ്യാപാരത്തിനും മറ്റുമായെത്തിയ ചൈനക്കാര്‍ ഒരുമിച്ച് താമസിയ്ക്കുന്ന പ്രദേശങ്ങളാണണ് ചൈനാ ടൗണുകളായി രൂപാന്തരപ്പെട്ടത്. ഇന്ത്യയില്‍ കൊല്‍ക്കത്തയിലും മുംബൈയിലുമെല്ലാം ഇത്തരം ചൈനാ ടൗണുകളുണ്ട്.

ഗോവയിലെ ഒരു ചൈനാ ടൗണിലേക്ക് കേരളത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ എത്തിപ്പെടുന്നതോടെയാണ് റാഫി മെക്കാര്‍ട്ടിന്മാരുടെ ചൈനാ ടൗണിന്റെ കഥ ചുരുള്‍ നിവരുന്നത്. ഗുണ്ടാസംഘങ്ങളും അധോലോക മാഫിയയും ചൂതാട്ടവുമെല്ലാം പൊടിപൊടിയ്ക്കുന്ന ചൈനാടൗണിനെ കീഴ്മേല്‍ മറിയ്ക്കുകയാണ് ഈ മൂവര്‍ സംഘം.

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലൂടെ വന്പന്‍ ലാഭം കൊയ്യാമെന്ന കണ്ടെത്തലിലൂടെയാണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍ ഈ മൂന്ന് നായകന്‍മാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരാണുണ്ടാവുക. ഇതില്‍ ദിലീപിന്റെ ജോഡിയായി കാവ്യയെ തീരുമാനിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറമാന്‍ അഴകപ്പനാണ്. നവംബര്‍ അവസാനത്തോടെ ഗോവയിലും തുടര്‍ന്ന് പോണ്ടിച്ചേരിയിലുമായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം തീര്‍ക്കാനാണ് പദ്ധതി. 2011ലെ മോഹന്‍ലാലിന്റെ വിഷു ചിത്രമായിരിക്കും ചൈനാ ടൗണ്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam