നയന്‍സിന്റെ വഴിയേ ധന്യയും ഹിന്ദുമതത്തിലേക്ക്

ചെന്നൈയിലെ ആര്യസമാജത്തില്‍ വച്ചാണ് ഡയാനകുര്യനെന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. നയന്‍സിന്റെ ഈ പ്രവൃത്തിക്കെതിരെ ചില ക്രൈസ്തവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
ഇതിന്റെയെല്ലാം അലയൊലികള്‍ അടങ്ങുംമുമ്പെയാണ് നടി ധന്യമേരി മതംമാറ്റക്കാര്യവും പുറത്തുവന്നിരിയ്ക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ധന്യയുടെ മതംമാറ്റത്തിന് പിന്നിലും പ്രണയം തന്നെയാണ് കാര്യം.
സംവിധായകനായ അനൂപ് അരവിന്ദാണ് ധന്യയുടെ മനംകവര്‍ന്ന ആ ഭാഗ്യവാന്‍. ഇവരുടെ വിവാഹം ഉടനുണ്ടാവുമെന്നും അതിന് മുമ്പായി ക്രൈസ്തവിശ്വാസിയായ ധന്യ ഉടന്‍ ഹിന്ദുമതം സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനൂപ് സംവിധാനം ചെയ്ത പ്രകൃതിയിലെ നായിക ധന്യയായിരുന്നു. ഇതിന്റെ ഷൂട്ടിങിനിടയിലാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടതെന്ന് കരുതപ്പെടുന്നു.
ആദ്യചിത്രമായ തലപ്പാവിലൂടെ തന്നെ അഭിനയമികവ് തെളിയിച്ച ധന്യ ചെറിയകാലയളവില്‍ ഒരുപിടി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. റെഡ് ചില്ലീസ്, കേരള കഫേ, നായകന്‍, കരയിലേക്ക് ഒരു കടല്‍ ദൂരം എന്നിവയാണ് ധന്യയുടെ പ്രധാന സിനിമകള്‍.


Click it and Unblock the Notifications











