»   » സെവന്‍സിന്റെ ആവേശവുമായി ദിലീപ്‌ ചിത്രം

സെവന്‍സിന്റെ ആവേശവുമായി ദിലീപ്‌ ചിത്രം

Subscribe to Filmibeat Malayalam
Dileep
വൈവിധ്യങ്ങളുടെ പിന്നാലെയാണ്‌ ദിലീപ്‌. സ്വന്തം ലേഖകനിലെ മൊബൈലില്ലാക്കാലത്തെ പത്രപ്രവര്‍ത്തകനെ അവതരിപ്പിച്ചതിന്‌ ശേഷം ഒരു സ്‌പോര്‍ട്‌സ്‌ ചിത്രത്തിന്‌ വേണ്ടിയാണ്‌ ദിലീപ്‌ ഒരുങ്ങുന്നത്‌. മലബാറിന്റെ ആവേശമായ സെവന്‍സ്‌ ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ കലവൂര്‍ രവികുമാറാണ്‌. ഒട്ടേറെ സിനിമകളുടെ അസോസിയേറ്റ്‌ ഡയറക്ടറായി പ്രവര്‍ത്തിച്ച ബിജു അരൂക്കൂറ്റിയാണ്‌ ഈ ദിലീപ്‌ സംവിധാനം ചെയ്യുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ഫുട്‌ബോള്‍ ജ്വരമുള്ള രണ്ട്‌ തലമുറകള്‍ അനുഭവിയ്‌ക്കുന്ന ആവേശവും സംഘര്‍ഷവും ഒരു ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. കമലിന്റെ സംവിധാനത്തില്‍ ഫുട്‌ബോള്‍ പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ഗോള്‍ എന്നൊരു ചിത്രത്തിന്‌ വേണ്ടിയും രവികുമാര്‍  മുമ്പ്‌ തിരക്കഥയൊരുക്കിയിട്ടുണ്ട്‌. ഫുട്‌ബോളിന്‌ പ്രധാന്യമുണ്ടെങ്കിലും ഗോള്‍ കൂടുതലായും കൈകാര്യം ചെയ്‌തത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതമായിരുന്നു.

സെവന്‍സ്‌ ഫുട്‌ബോളിന്റെ വീറും വാശിയും പ്രേക്ഷകരിലെത്തിയ്‌ക്കുമ്പോള്‍ തന്നെ കുടുംബബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ക്കും പുതിയ ചിത്രത്തില്‍ പ്രധാന്യം നല്‍കുന്നുണ്ട്‌. ദിലീപിന്റെ കരിയറില്‍ ഇത്‌ രണ്ടാംതവണയാണ്‌ സ്‌പോര്‍ട്‌സിന്‌ പ്രധാന്യം നല്‍കിയൊരു സിനിമയുണ്ടാവുന്നത്‌. ജയസൂര്യ സംവിധാനം ചെയ്‌ത 'സ്‌പീഡ്‌ ട്രാക്ക്‌' എന്ന ചിത്രത്തില്‍ ഒരു അത്‌ലറ്റായിട്ടായിരുന്നു ദിലീപ്‌ വേഷമിട്ടത്‌. കലവൂര്‍ രവികുമാര്‍ തന്നെ തിരക്കഥ രചിച്ച ദിലീപിന്റെ സ്വലേയുടെ ജോലികള്‍ പൂര്‍ത്തിയായതിന്‌ ശേഷം പുതിയ സ്‌പോര്‍ട്‌സ്‌ ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിയ്‌ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam