»   » ഫഹദ് ഫാസില്‍ 'ശക്ത'നാവുന്നു

ഫഹദ് ഫാസില്‍ 'ശക്ത'നാവുന്നു

Posted By:
Subscribe to Filmibeat Malayalam
Fahd Fazil
രണ്ടാംവരവ് ഉജ്ജ്വലമാക്കിയ ഫാസില്‍ പുത്രന്‍ ഫഹ്ദ ഫാസിലിന്റെ കരിയര്‍ മാറ്റിമറിച്ചേക്കാവുന്ന പ്രൊജക്ട് ഒരുങ്ങുന്നു. കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്ന ശക്തന്‍ തമ്പുരാന്റെ കഥ പറയുന്ന പ്രതിപുരുഷന്‍ എന്ന ചിത്രമാണ് ഫഹദിനെ തേടിയെത്തിയിരിക്കുന്നത്.

ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രതാപാണ്. വസ്തുനിഷ്ഠമായ ചരിത്രാവതരണം നീക്കി ശക്തന്‍ തമ്പുരാനെന്ന ഭരണാധികാരിയുടെ സ്വകാര്യജീവിതമാണ് പ്രതിപുരുഷനിലൂടെ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. ശക്തനായ ഭരണാധികാരിയെ അശക്തനാക്കിയ ധര്‍മ്മ സങ്കടങ്ങളിലേക്കും ഏകാന്തദുഖങ്ങളും ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടും. ശക്തന്റെ വിവാഹവും പ്രണയവുമെല്ലാം സിനിമയിലുണ്ടാവും.

തൃശിവപേരൂര്‍ ഫിലിംസിന്റെ ബാനറില്‍ അപര്‍ണ നിര്‍മിക്കുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഷൂട്ടിങ് മാര്‍ച്ച് ആദ്യവാരം തൃശൂരില്‍ ആരംഭിയ്ക്കും. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിലാകെ രണ്ടായിരത്തോളം പേര്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദ് പിതാവിന്റെ തന്നെ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. എന്നാല്‍ ആദ്യചിത്രത്തിന്റെ പരാജയത്തോടെ ഫഹദ് അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞു. പിന്നീട് ഏറെക്കാലം പഠനത്തിലും ബിസിനസ്സിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ച ഫഹദിന് തിരിച്ചുവരവ് ഒരുക്കിയത് പ്രമാണി, കോക്ടെയില്‍ , ചാപ്പാകുരിശ് എന്നീ ചിത്രങ്ങളായിരുന്നു.

English summary
Fahd will be cast in the role of Shakthan Thampuran in the new historical which is under production.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam