»   » നവംബര്‍ ഒന്നുമുതല്‍ മലയാളചിത്രങ്ങളുണ്ടാവില്ല

നവംബര്‍ ഒന്നുമുതല്‍ മലയാളചിത്രങ്ങളുണ്ടാവില്ല

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: തീയറ്ററുകളില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.

അതിനുമുമ്പ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയാല്‍ അന്നുമുതല്‍ തീയറ്ററുകള്‍ അടച്ചിടാനും കൊച്ചിയില്‍ ചേര്‍ന്ന ഫെഡറേഷന്റെ ജനറല്‍ബോഡി തീരുമാനിച്ചു.

മറ്റൊരു പോംവഴിയുമില്ലാത്തതുകൊണ്ടാണ് ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും അഡൈ്വസറി മെമ്പര്‍ ഡോക്ടര്‍ രാംദാസും പറഞ്ഞു. സിനിമാമന്ത്രി ഗണേഷ് കുമാര്‍ സിനിമയുടെ അന്തകനായി മാറിയിരിക്കുകയാണെന്നും ചിലരുടെ കൈയിലെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

Film Reel
മന്ത്രിക്ക് സിനിമയില്‍ അഭിനയിച്ച് പരിചയമുണ്ടാകും. പക്ഷേ തീയറ്റര്‍ നടത്തിപ്പിനെക്കുറിച്ച് ധാരണയില്ല. ഒട്ടേറെ സമരങ്ങള്‍ക്കുശേഷം രണ്ടുസര്‍ക്കാരുകളുടെ കാലത്തായി തീയറ്ററുകള്‍ക്ക് അനുവദിച്ച് കിട്ടിയതാണ് സര്‍വീസ് ചാര്‍ജായ രണ്ടുരൂപ.

ഈ സമരങ്ങള്‍ക്ക് നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും പിന്തുണയുണ്ടായിരുന്നു. ഫെഡറേഷന്റെ തീരുമാനത്തെ ഇവര്‍ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ്-ബഷീര്‍ പറഞ്ഞു.

തീയറ്ററുടമകള്‍ മൂന്നേകാല്‍ക്കോടി രൂപ ചലച്ചിത്ര വികസനകോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിക്കുമായി നല്‍കാനുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി. ഫെഡറേഷനു കീഴിലുള്ള തീയറ്ററുകളെല്ലാം പണം നല്‍കിയിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

ഫെഡറേഷനെ തനിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്നും. വൈഡ്‌റിലീസിന് എതിരല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പണമില്ലാത്ത ചില നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗമായി വൈഡ്‌റിലീസിനെ മാറ്റാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.

English summary
The Film Exhibitors Federation has decided for a strike from November 1st against the withdrawn of service charge for the theaters,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam