»   » ജൂഹി ചാവ്‌ല വീണ്ടും മോഹന്‍ലാലിനൊപ്പം

ജൂഹി ചാവ്‌ല വീണ്ടും മോഹന്‍ലാലിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Juhi Chawla
ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ജൂഹി ചാവ്‌ല മോഹന്‍ലാലിന്റെ മാത്രം നായികയായി മലയാളത്തിലേക്ക്. പന്ത്രണ്ട് വര്‍ഷം മുമ്പ് മമ്മൂട്ടിയും ലാലും മത്സരിച്ചഭിനയിച്ച ഹരികൃഷ്ണന്‍സിന്റെ പകുതി പ്രിന്റുകളില്‍ ജൂഹി മോഹന്‍ലാലിനൊപ്പം നിന്നപ്പോള്‍ ബാക്കി പകുതിയില്‍ ജൂഹി മമ്മൂട്ടിയ്‌ക്കൊപ്പമാണ് പോയത്.

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സിനെ പ്രീണിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംവിധായകന്‍ ഫാസില്‍ അന്ന് നടത്തിയ നീക്കം മലയാള സിനിമയില്‍ വമ്പന്‍ വിവാദങ്ങളാണ് അഴിച്ചുവിട്ടത്. എന്തായാലും ജൂഹി വീണ്ടും മലയാളത്തിലെത്തുമ്പോള്‍ എതിര്‍പ്പുമായി ലാലിന് മുന്നില്‍ ആരുമില്ല.

ഷാജി എന്‍ കരുണന്‍ സംവിധാനം ചെയ്യുന്ന ഗാഥ എന്ന ചിത്രത്തിലാണ് ജൂഹി മോഹന്‍ലാലിന്റെ നായികയാവുന്നത്. ടി പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് ജൂഹി അഭിനയിക്കുന്നത്.

ഏറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് സംവിധായകന്‍ ജൂഹി ചൗവ്‌ലയെ നായികയാക്കാന്‍ തീരുമാനിച്ചത്. ജയാ ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയവരായിരുന്നു ഷാജി ആദ്യം പരിഗണിച്ചത്.

മികച്ച സാങ്കേതിക വിദഗ്ധരുടെയും അഭിനേതാക്കളുടെയും പിന്തുണയോടെയാണ് ഷാജി ഗാഥ ഒരുക്കുന്നത്. സംഗീതത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രവുമായി ഹോളിവുഡില്‍ നിന്നുള്ള ടെക്‌നീഷ്യന്‍മാര്‍ സഹകരിയ്ക്കുന്നുണ്ട്. ലാലിന് രണ്ടാമത്തെ ദേശീയപുരസ്‌ക്കാരം നേടിക്കൊടുത്ത വാനപ്രസ്ഥത്തിന്റെ ഛായാഗ്രാഹകന്‍ റെനറ്റോ ബര്‍ട്ടോയാണ് ഗാഥയുടെ ക്യാമറ ചലിപ്പിയ്ക്കുന്നത്. ഇളയരാജയാണ് സംഗീതം. ലഡാക്കില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ചെന്നൈ, വിയന്ന എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam