»   » അളിയന്‍ പോയി, ഇനി ഭര്‍ത്താവ് ശരണം!

അളിയന്‍ പോയി, ഇനി ഭര്‍ത്താവ് ശരണം!

Posted By:
Subscribe to Filmibeat Malayalam
Husbands In Goa and Kunjaliyan
ഫോര്‍ ഫ്രണ്ട്‌സിന് പിന്നാലെ കുഞ്ഞളിയനും ബോക്‌സ്ഓഫീസില്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കോമഡിയുടെ അകമ്പടിയോടെ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കിയ ചിത്രത്തിന് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ വന്നതാണ് കാണികളെ തിയറ്ററുകളില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്.

ജയസൂര്യയെയും ഒരുപിടി ഹാസ്യതാരങ്ങളെയും അണിനിരത്തിയൊരുക്കിയ ചിത്രത്തിന് പാളിച്ച പറ്റിയത് തിരക്കഥയിലാണെന്ന് നിരൂപകര്‍ പറയുന്നു. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ തിരിച്ചടിയായിരിക്കുന്നത് സംവിധായകന്‍ സജി സുരേന്ദ്രനും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയ്ക്കുമാണ്. ഹാപ്പി ഹസ്ബന്‍ഡ്‌സിന് ശേഷം മലയാളത്തിലെ നമ്പര്‍ വണ്‍ ടീമായി മാറുന്നിനിടെയാണ് ഇടിത്തീ പോലെ രണ്ട് പരാജയങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

മിനി സ്‌ക്രീനിലെ ഹിറ്റ് ഫോര്‍മുല ബിഗ് സ്‌ക്രീനില്‍ ഫലിയ്ക്കാതെ വന്നതാണ് രണ്ട് സിനിമകള്‍ക്കും പാരയായത്. പരാജയങ്ങളില്‍ തളരാതെ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് രണ്ടുപേരും. ഇതിനായി തങ്ങളുടെ ഹസ്ബന്റ്‌സ് തിരികെക്കൊണ്ടുവരാനാണ് ഇവരുടെ ശ്രമം.

ഹാപ്പി ഹസ്ബന്റ്‌സിന്റെ ചുവടുപിടിച്ച് ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍തുടങ്ങനാണ് സജിയുടെ പ്ലാന്‍. ഗോവയില്‍ ചിത്രീകരിയ്ക്കുന്ന സിനിമയില്‍ ജയറാം ഉണ്ടാവില്ല. ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കുമൊപ്പം പുതിയ യൂത്ത് ഐക്കണ്‍ ആസിഫ് അലിയും ബിജു മേനോനുമായിരിക്കും നായകന്മാര്‍. ഭാവന, റിമ കല്ലിങ്കല്‍, സംവൃത, വന്ദന തുടങ്ങിയവര്‍ നായികമാരായമെത്തും.

രണ്ട് സിനിമകളുടെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൃഷ്ണ പൂജപ്പുര തന്നെയായിരിക്കും ഹസ്ബന്റ്‌സ് ഇന്‍ ഗോവയ്ക്ക് തിരക്കഥയൊരുക്കുക. യുടിവി നിര്‍മിയ്ക്കുന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam