»   » ദേശീയ പുരസ്‌കാരം;മലയാളത്തില്‍ നിന്ന് 11ചിത്രങ്ങള്‍

ദേശീയ പുരസ്‌കാരം;മലയാളത്തില്‍ നിന്ന് 11ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മങ്ങിയ പ്രകടനമായിരുന്നു മലയചിത്രങ്ങളുടേത്. എന്നാല്‍ അതിനെ മറികടക്കത്തക്കവണ്ണം ഇത്തവണ 11 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത് ഒഴിമുറി(മധുപാല്‍), ഉസ്താദ് ഹോട്ടല്‍(അന്‍വര്‍ റഷീദ്), മഞ്ചാടിക്കുരു(അഞ്ജലി മേനോന്‍), കളിയച്ഛന്‍(ഫാറൂഖ് അബ്ദുറഹ്മാന്‍), ചായില്യം(മനോജ് കാന), 101 ചോദ്യങ്ങള്‍(സിദ്ധാര്‍ത്ഥ് ശിവ) എന്നിവയാണ് ദേശീയ പുരസ്‌കാരത്തിനായി മത്സരിയ്ക്കുന്ന ചിത്രങ്ങള്‍.

ഇത്തവണത്തെ സംസ്ഥാന അവര്‍ഡ് നേടിയ സംവിധായകന്‍ കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രം മലയാളചിത്രങ്ങളുടെ പട്ടികയിലില്ല. 2012 ജനുവരി 1നും ഡിസംബര്‍ 31നും സെര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക. മലയാളചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മധുപാലിന്റെ ഒഴിമുറിയെന്ന ചിത്രത്തിനാണ്. മികച്ചചിത്രം, മികച്ച സംവിധായകന്‍ തുടങ്ങിയ വിഭാഗത്തിലേയ്ക്കാണ് ഒഴിമുറി മത്സരിക്കുന്നത്.

കേരള അതിര്‍ത്തിയിലും തെക്കന്‍ തമിഴ്‌നാട്ടിലുമുള്ള ജനങ്ങളുടെ ജീവിതപ്രതിസന്ധികളുടെയും ബന്ധങ്ങളുടെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. വളരെ പ്രാദേശികമായ ഒരു കഥായാണ് ഒഴിമുറിയുടേത്, പക്ഷേ അതിന് ഒരു അന്താരാഷ്ട്ര സ്വഭാവമുണ്ട്. യുവാക്കളും മുതിര്‍ന്നവരും തമ്മില്‍ കാഴ്ചപ്പാടുകളിലും ചിന്തകളിലുമുള്ള വ്യത്യാസങ്ങളും ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്- മധുപാല്‍ പറയുന്നു.

ദേശീയ പുരസ്‌കാരം; 11 മലയാളചിത്രങ്ങള്‍ രംഗത്ത്

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ലാലിനും ശ്വേത മേനോനും അവാര്‍ഡിനര്‍ഹമായ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്നും മധുപാല്‍ പറയുന്നു. ഇവര്‍ രണ്ടുപേര്‍ക്കും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ദേശീയ പുരസ്‌കാരം; 11 മലയാളചിത്രങ്ങള്‍ രംഗത്ത്

മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിലേയ്ക്ക് മത്സരിക്കു്ന്ന ചിത്രമാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു,

ദേശീയ പുരസ്‌കാരം; 11 മലയാളചിത്രങ്ങള്‍ രംഗത്ത്

മികച്ച ജനപ്രിയ ചിത്രത്തിലേയ്ക്കാണ് ഉത്സാദ് ഹോട്ടല്‍ പരിഗണിക്കുന്നത്.

ദേശീയ പുരസ്‌കാരം; 11 മലയാളചിത്രങ്ങള്‍ രംഗത്ത്

സിദ്ധാര്‍ത്ഥ് ശിവയുടെ 101 ചോദ്യങ്ങള്‍

ദേശീയ പുരസ്‌കാരം; 11 മലയാളചിത്രങ്ങള്‍ രംഗത്ത്

ഫാറൂഖ് അബ്ദുറഹ്മാന്റെ കളിയച്ഛന്‍

ദേശീയ പുരസ്‌കാരം; 11 മലയാളചിത്രങ്ങള്‍ രംഗത്ത്

മനോജ് കാനയുടെ ചായില്യം

ദേശീയ പുരസ്‌കാരം; 11 മലയാളചിത്രങ്ങള്‍ രംഗത്ത്

സ്പിരിറ്റിലെ ഗാനത്തിലൂടെ റഫീഖ് അഹമ്മദും ചായില്യത്തിലെ ഗാനരചനയിലൂടെ കുരീപ്പുഴ ശ്രീകുമാറും മികച്ച ഗാനരചയിതാവ് വിഭാഗത്തിലേയ്ക്ക് മത്സരിക്കുന്നുണ്ട്. മാര്‍ച്ച് 18ന് അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

English summary
After failing to impress at last year's National Film Awards, Mollywood is gearing up to dominate this year's competition with a record total of 11 films set to be considered by the jury.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam