»   » മാണിക്യക്കല്ലുമായി പൃഥ്വി

മാണിക്യക്കല്ലുമായി പൃഥ്വി

Subscribe to Filmibeat Malayalam
PrithviRaj
കഥ പറയുമ്പോള്‍ എന്ന മെഗാഹിറ്റിന് ശേഷം സംവിധായകന്‍ എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മാണിക്യക്കല്ല് എന്ന് പേരിട്ടു. പൃഥ്വിരാജാണ് നായകന്‍. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് സ്ഥലം മാറിവരുന്ന വിനയചന്ദ്രന്‍ എന്ന യുവ അധ്യാപകന്റെ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്നത്.

ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഇന്നസെന്റ്, മുകേഷ്, സലീം കുമാര്‍, ജഗതി, കോട്ടയം നസീര്‍ കെപിഎസി ലളിത എന്നിങ്ങനെ
ആദ്യ ചിത്രത്തില്‍ അഭിനയിച്ച താരനിരയെ മാണിക്യക്കല്ലിലും ഉള്‍പ്പെടുത്താന്‍ എം മോഹന്‍ തയാറായിട്ടുണ്ട്.

കഥ പറയുമ്പോള്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് എം മോഹന്‍ പുതിയ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കുന്നത്. പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്ന താന്തോന്നി, അന്‍വര്‍, പോക്കിരിരാജ എന്നീ സിനിമകള്‍ക്ക് ശേഷമായിരിക്കും മാണിക്യക്കല്ലിന്റെ ചിത്രീകരണം ആരംഭിയ്ക്കുക.

കുട്ടികള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിലെ നായികയ്ക്കും ബാലതാരങ്ങള്‍ക്കും വേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണ്.

ഗൗരി മൂവീസിന്റ ബാനറില്‍ ഗീരിഷ് ലാലാണ് മാണിക്യക്കല്ല് നിര്‍മ്മിയ്ക്കുന്നത്.അനില്‍ പനച്ചൂരാന്‍, വയലാല്‍ ശരത്, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കും. പി സുകുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam