»   » മോഹന്‍ലാല്‍ ഡൗണ്‍ ടു എര്‍ത്ത്: സഞ്ജന

മോഹന്‍ലാല്‍ ഡൗണ്‍ ടു എര്‍ത്ത്: സഞ്ജന

Posted By:
Subscribe to Filmibeat Malayalam
തെലുങ്ക് സിനിമയിലെ മികച്ച നടിയെന്ന് പേരെടുത്ത സഞ്ജന പതുക്കെ മലയാളത്തിലും സ്വന്തം ഇടം കണ്ടെത്തുകയാണ്. കാസനോവയെന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പവും അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് താരം.

കന്നഡയിലും തെലുങ്കിലും തിളങ്ങിനില്‍ക്കുന്നതിനിടെയാണ് ലാല്‍ ചിത്രമായ കാസനോവയിലേയ്ക്ക് സഞ്ജനയ്ക്ക് ക്ഷണം ലഭിച്ചത്. മലയാളം ഇത്തിരി കടുകട്ടിയാണെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് നിധികിട്ടിയതുപോലെയാണെന്ന്് സഞ്ജന പറയുന്നു.

ഷൂട്ടിങ് തുടങ്ങുന്നതിന് ആളുകള്‍ മോഹന്‍ലാലിനെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു തന്നിരുന്നു. ജീവിതത്തിലുള്ളതിനേക്കാളേറെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു പലരും എനിയ്ക്കുമുന്നില്‍ വരച്ചിട്ടത്. അദ്ദേഹത്തെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങളൊക്കെ സത്യമാണ്. പക്ഷേ അടുത്തറിയുമ്പോള്‍ നമ്മള്‍ അമ്പരന്നുപോകും. അത്രയ്ക്കും ഡൗണ്‍ ടു എര്‍ത്ത് ആണ് അദ്ദേഹം.

കാസനോവയുടെ ഷൂട്ടിങ് ദുബയില്‍ നടക്കുമ്പോള്‍ ഞാന്‍ കണ്ടതാണ്. അവിടെ നിറയെ അദ്ദേഹത്തിന് ആരാധകരുണ്ട്. പലപ്പോഴും അദ്ദേഹത്തിന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അത്രയ്ക്കാണ് അദ്ദേഹത്തിന്റെ ജനപ്രീതി. കൂടെ അഭിനയിക്കുന്ന എന്നെപ്പോലെയുള്ളവരെ അദ്ദേഹം വളരെ സഹായിക്കുകയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുതരുകയും ചെയ്യും- സഞ്ജന പറയുന്നു.

കന്നഡയും തമിഴും തെലുങ്കുമെല്ലാം പഠിച്ചെടുത്തപോലെ മലയാളവും പഠിയ്ക്കുമെന്നും അങ്ങനെ ഭാഷയുടെ തടസ്സം താന്‍ മറികടക്കുമെന്നും താരം പറയുന്നു.

English summary
Actress Sanjana speaks of her experiences of shooting with Mohanlal. 'People had painted a larger than life picture of Mohanlal before I started shoot. Of course he is all that, but if you get to know him better, you will find that he is also extremely down to earth. I remember shooting for the film in Dubai. It was so difficult for him to step out in public without being mobbed. Though, as a co-star I found him to be extremely helpful and accommodating,' she says
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam