»   » നിത്യാനന്ദയെക്കുറിച്ച് സിനിമ; കാമി സ്വാമി

നിത്യാനന്ദയെക്കുറിച്ച് സിനിമ; കാമി സ്വാമി

Posted By:
Subscribe to Filmibeat Malayalam
Nithyananda
ലൈംഗികവിവാദത്തില്‍ അകപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വാമി നിത്യാനന്ദയുടെ കഥ ഹ്രസ്വചിത്രമാകുന്നു.

പ്രമുഖ കന്നഡ പാരഡി കലാകാരന്‍ ദയാനന്ദാണ് കാമി സ്വാമി എന്ന പേരില്‍ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ഇതിന്റെ എല്ലാവിധ ജോലികളും പൂര്‍ത്തിയായി പ്രദര്‍ശനത്തിന് തയ്യാറാകും.

ഒട്ടേറെ കന്നഡ ചലച്ചിത്രതാരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിത്യാനന്ദ സംഭവവും ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും കൂട്ടിച്ചേര്‍ത്താണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

നിത്യാനന്ദയും തമിഴ് നടി രഞ്ജിതയുമൊന്നിച്ചുള്ള വീഡിയോ പുറത്തുവന്നപ്പോള്‍ത്തന്നെ ഇത്തരത്തിലൊരു ചിത്രമെടുക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ദയാനന്ദ പറയുന്നു.

ഇതിനായി തിരക്കഥ തയ്യാറാക്കിയത് നാലാഴ്ചകൊണ്ടാണ്. തിരക്കഥ തയ്യാറായ ഉടന്‍തന്നെ ചിത്രത്തിന്റെ ജോലികളും തുടങ്ങി. ആനന്ദ ഓഡിയോ കമ്പനിയാണ് ഇതിന്റെ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. എത്രയും പെട്ടന്നുതന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam