രാഷ്ട്രീയത്തില്‍ നോട്ടമില്ല: നദിയ മെയ്തു

രാഷ്ട്രയത്തിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും തനിയ്ക്കറിയില്ലെന്ന് നടി പറയുന്നു. താത്പര്യവും വെല്ലവിളിയും ഒരുപോലെ ഉള്ളതിനാലാണ് ജാക്‌പോട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചത്. എന്റെ മകളും ഇതിനെ സപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു പരിപാടിയുമില്ല. ഖുശ്ബു തന്റെ അടുത്ത സുഹൃത്താണെന്നും നദിയ പറയുന്നു.
ഖുശ്‍ബുവിനെ പോലെ തന്നെ ജാക്‌പോട്ട് നന്നായി അവതരിപ്പിയ്ക്കാന്‍ തനിയ്ക്ക് കഴിയുമെന്നാണ് നദിയയുടെ വിശ്വാസം. സിനിമയില്‍ ലഭിയ്ക്കുന്ന അവസരങ്ങളില്‍ താന്‍ തൃപ്തിയാണെന്നും നടി വ്യക്തമാക്കി. ഡബിള്‍സ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്കൊപ്പം മലയാളത്തിലും ഒരുതിരിച്ചുവരവിന് നദിയ പ്ലാനിടുന്നുണ്ട്.


Click it and Unblock the Notifications











