»   » നടി നികിത പക്കാ ക്ലീനെന്ന് ദര്‍ശന്റെ ഭാര്യ

നടി നികിത പക്കാ ക്ലീനെന്ന് ദര്‍ശന്റെ ഭാര്യ

Posted By:
Subscribe to Filmibeat Malayalam
Nikitha
നികിതിയെ ചുറ്റിപ്പറ്റി ഉയര്‍ന്ന എല്ലാ വിവാദങ്ങള്‍ക്കും അന്ത്യമാവുന്നു. കന്നഡത്തിലെ പ്രശ്‌സത നടന്‍ ദര്‍ശനും ഭാര്യ വിജയലക്ഷ്മിയും വാര്‍ത്താസമ്മേളനം വിളിച്ച് നികിതയോട് പരസ്യമായി മാപ്പ് പറഞ്ഞതോടെയാണ് നികിത ആരോപണങ്ങളില്‍ നിന്നെല്ലാം മുക്തി നേടുന്നത്.

കഴിഞ്ഞൊരു മാസമായി നികിതയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭര്‍ത്താവുമൊത്ത് അവിഹിതബന്ധമുണ്ടെന്ന ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ ആരോപണം തന്നെയായിരുന്നു ഇതില്‍ ഏറ്റവും ഗുരുതരം.

എന്തായാലും എല്ലാ പ്രശ്‌നങ്ങള്‍ക്കും ശുഭാന്ത്യമുണ്ടായതില്‍ നികിത സന്തോഷവതിയാണ്. ദര്‍ശന്റെ ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് മാനനഷ്ടം മാത്രല്ല കന്നഡ സിനിമയില്‍ നിന്ന് വിലക്കും നടി നേരിടേണ്ടി വന്നിരുന്നു. ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞതോടെ വിലക്കേര്‍പ്പെടുത്തിയ നിര്‍മാതാക്കളും നികിതയോട് മാപ്പ് പറഞ്ഞിരുന്നു.

ഇതുമാത്രമല്ല, നികിത അഭിനയിച്ച തമിഴ് ചിത്രം മുരന്‍ നേടുന്ന വന്‍വിജയവും നടിയ്ക്ക് സന്തോഷം പകരുന്നു. മുരന്റെ വിജയം തമിഴിലെ യുവതാരങ്ങളില്‍ പ്രമുഖനായ കാര്‍ത്തിയുടെ നായികയാവാനുള്ള അവസരവും നടിയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്.

English summary
Nikitha is all smiles now. Reason - All the controversies that surrounded her in the last one month disappeared one after another and finally on Sunday, actor Darshan and his wife Vijayalakshmi issued a public apology to the actress, for allegations leveled at her that she had an affair with the Kannada star

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam