»   » ഗ്ലാമര്‍ പ്രഭയില്‍ നിഖിത വീണ്ടും മലയാളത്തില്‍

ഗ്ലാമര്‍ പ്രഭയില്‍ നിഖിത വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Nikitha
'കൈയ്യെത്തും ദൂരത്ത്‌' എന്ന ഫാസില്‍ ചിത്രത്തിന്റെ പരാജയം തകര്‍ത്തെറിഞ്ഞത്‌ നിഖിതയെന്ന പുതുമുഖ താരത്തിന്റെ മോഹങ്ങള്‍ കൂടിയായിരുന്നു. വമ്പന്‍ പ്രതീക്ഷകളുമായെത്തിയ ഈ ചിത്രം ബോക്‌സ്‌ ഓഫീസില്‍ നിലംപതിച്ചത്‌ നിഖിതയുടെ നിര്‍ഭാഗ്യമായി മാറി. ബസ്‌ കണ്ടക്ടര്‍, ഭാര്‍ഗ്ഗവചരിതം തുടങ്ങിയ ചിത്രങ്ങളില്‍ കൂടി അഭിനയിച്ചെങ്കിലും അതൊന്നും മലയാളത്തില്‍ ക്ലച്ചു പിടിയ്‌ക്കുന്നതിന്‌ താരത്തെ സഹായിച്ചില്ല.

പിന്നീട്‌ അന്യഭാഷാ ചിത്രങ്ങളിലേക്ക്‌ നീങ്ങിയ നിഖിത നിലനില്‌പിന്‌ വേണ്ടി ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ തയാറായതോടെ തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്തി.

നിഖിത ഗ്ലാമര്‍ റോളുകളിലെത്തിയ വംശി, ദുബായ്‌ ബാബു എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെ നടിയുടെ താരമൂല്യം ഉയര്‍ന്നു. എന്നാല്‍ ഇതിനുമപ്പുറം കഴിഞ്ഞ വര്‍ഷം തമിഴില്‍ സൂപ്പര്‍ ഹിറ്റായ സരോജയിലെ ഐറ്റം നമ്പറാണ്‌ നിഖിതയുടെ തലവര മാറ്റിമറിച്ചത്‌. വന്‍ ഹിറ്റായി മാറിയ ഈ ഐറ്റം ഗാനത്തിന്‌ ശേഷം നിഖിതയെ തേടി അവസരങ്ങളുടെ ഒരു കുത്തൊഴുക്ക്‌ തന്നെയുണ്ടായി.

എന്തായാലും ഐറ്റം നമ്പര്‍ പകര്‍ന്ന്‌ നല്‌കിയ ആത്മവിശ്വാസവുമായി നിഖിത ഒരിയ്‌ക്കല്‍ കൂടി മലയാളത്തില്‍ ഭാഗ്യം പരീക്ഷിയ്‌ക്കാനൊരുങ്ങുകയാണ്‌. ഡോക്ടര്‍ പേഷ്യന്റ്‌ എന്ന ചിത്രത്തിലൂടെയാണ്‌ നിഖിത മോളിവുഡില്‍ തിരിച്ചെത്തുന്നത്‌. വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ തനിയ്‌ക്കൊരിടം നേടിത്തരുമെന്ന പ്രതീക്ഷയിലാണ്‌ നിഖിത.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam