»   » പുത്തന്‍ പടങ്ങളില്ലാതെ ഓണക്കാലം

പുത്തന്‍ പടങ്ങളില്ലാതെ ഓണക്കാലം

Subscribe to Filmibeat Malayalam

ഓണക്കാലത്ത്‌ കുടുംബത്തോടൊപ്പം ഒരു സിനിമ മലയാളി ഇപ്പോഴും കൈവിടാത്ത ശീലങ്ങളിലൊന്നാണിത്‌. വാണിജ്യ സിനിമകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സീസണ്‍ ഓണക്കാലം തന്നെ.

എന്നാല്‍ ഇത്തവണ മലയാള സിനിമ ഓണാഘോഷങ്ങളില്‍ നിന്ന്‌ വിട്ടുനില്‌ക്കുകയാണ്‌. അടുത്തിടെയുണ്ടായ വേര്‍പാടുകളില്‍ ദുഖിച്ചല്ല, മറിച്ച്‌ കച്ചവടക്കണ്ണ്‌ തന്നെയാണ്‌ ഓണാഘോഷത്തില്‍ നിന്നും വിട്ടുനില്‌ക്കാന്‍ ചലച്ചിത്ര വിപണിയെ പ്രേരിപ്പിയ്‌ക്കുന്നത്‌.

ഓണത്തോടൊപ്പം എത്തുന്ന റംസാന്‍ നോമ്പാണ്‌ മലയാള സിനിമയെ വലച്ചിരിയ്‌ക്കുന്നത്‌. സെപ്‌റ്റംബര്‍ രണ്ടിനാണ്‌ ഇത്തവണത്തെ തിരുവോണം. എന്നാല്‍ ഇതിനും പത്ത്‌ ദിവസം മുമ്പേ ആരംഭിയ്‌ക്കുന്ന റംസാന്‍ നോമ്പ്‌ തിയറ്റര്‍ കളക്ഷനെ ബാധിയ്‌ക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിയറ്റര്‍ കളക്ഷന്‍ ലഭിയ്‌ക്കുന്ന മലബാര്‍ ഏരിയയിലെ തിയറ്ററുകള്‍ മിക്കതും നോമ്പ്‌ കാലത്ത്‌ ശുഷ്‌ക്കമായിരിക്കും. ഇത്‌ റിലീസ്‌ ചിത്രങ്ങളുടെ ഓപ്പണിങ്‌ കളക്ഷനെ ബാധിയ്‌ക്കുമെന്നാണ്‌ നിര്‍മാതാക്കള്‍ കരുതുന്നു.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌, പൃഥ്വിരാജ്‌ തുടങ്ങിയവരുടെ പുതിയ ചിത്രങ്ങളുടെ റിലീസുകള്‍ എല്ലാം ഇതനുസരിച്ച്‌ പുനക്രമീകരിച്ചു കഴിഞ്ഞു. ജയസൂര്യ-കലാഭവന്‍ മണി ടീമിന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കുടുംബം മാത്രമാണ്‌ ഈ ഓണക്കാലത്ത്‌ തിയറ്ററുകളിലെത്തുമെന്ന്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്ന ഏക സിനിമ.

മമ്മൂട്ടിയുടെ പഴശ്ശിരാജ, മോഹന്‍ലാലിന്റെ എയ്‌ഞ്ചല്‍ ജോണ്‍, പൃഥ്വിയുടെ റോബിന്‍ഹുഡ്‌ എന്നീ ചിത്രങ്ങള്‍ നോമ്പ്‌ അവസാനിയ്‌ക്കുന്ന സെപ്‌റ്റംബര്‍ 18,19 തീയതികളില്‍ തിയറ്ററുകളിലെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam