»   »  കോമഡി രാജാക്കന്മാരുടെ പേരിനൊരു മകന്‍

കോമഡി രാജാക്കന്മാരുടെ പേരിനൊരു മകന്‍

Posted By:
Subscribe to Filmibeat Malayalam
Perinoru Makan
മിമിക്രിയിലും കോമഡിഷോകളിലും അഗ്രഗണ്യന്‍മാരായ സുരാജ് വെഞ്ഞാറമൂടും ടിനിടോമും വേദിക്കുപുറത്ത് സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യം, കൂട്ടിന് ഗിന്നസ് പക്രുവും. വിനു ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പേരിനൊരു മകന്‍ എന്നചിത്രത്തിലാണ് ഈ ഹാസ്യരസികന്‍മാരുടെ കൂട്ടായ്മ.

മലര്‍വാടി ആര്‍ട്ട്‌സ് ക്‌ളബ്ബ് ഫെയിം ഭഗതും ശരണ്യ മോഹനുമാണ് ചിത്രത്തിലെ നായകനും നായികയും. ആലപ്പുഴയിലെ ഒരുഗ്രാമത്തില്‍ അറിയപ്പെടുന്ന കച്ചവടക്കാരനും പലിശ ഇടപാടുകളുമുള്ള പ്രമാണിയാണ് ഹരിശ്ചന്ദ്രന്‍. വലിയൊരു കുടുംബത്തിന്റെ നായകത്വം വഹിക്കുന്നയാളാണ് ഹരിശ്ചന്ദ്രന്‍.

ഇയാളുടെ മക്കളായ മുരുകന്‍, സത്യഭാമ എന്നിവര്‍ക്കുപുറമെ ഭര്‍ത്താവ് മരിച്ചുപോയ സഹോദരി ശാരദയും അവരുടെ മക്കളായ സുഗുണന്‍, ഉണ്ണി, സുദേവന്‍, ശ്രീജിത്ത് എന്നിവരും ഇവര്‍ക്കൊപ്പമാണ് താമസം. സൗഹാര്‍ദ്ദപരമായ് നീങ്ങുന്ന ഈ കുടുംബത്തിന് അതേകരയിലെ മറ്റൊരു കുടുംബവുമായുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ വഴിതിരിവുണ്ടാക്കുന്നത്.

സാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമ്പി അബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ടിനിടോം, സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു, സാദിക്ക്, ശശി കലിംഗ, പി. ശ്രീകുമാര്‍, വനിത, കെ. പി. എ. സി. ലളിത, വിനയപ്രസാദ്, ലക്ഷ്മിപ്രിയ എന്നിവരാണ് പ്രധാനവേഷങ്ങളിലഭിനയിക്കുന്നത്.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബേണി ഇഗ്‌നേഷ്യസ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ആനന്ദ് ബാലകൃഷ്ണന്‍, കലാസംവിധാനം സിറിള്‍ കുരുവിള, ചമയം പി.എന്‍. മണി, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, സ്‌റില്‍സ് മോമി. ഹാസ്യപ്രധാനമായ ഈ കുടുംബചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം സരോവരം ഹോട്ടലില്‍ വെച്ച് നടന്നു.

English summary
Bhagath and Sharanya Mohan will play the lead in Vinu Anand’s new Malayalam film titled “Perinoru Makan”. Film is produced by Thampi Abraham under Jazsaj Productions. Anand Balakrishnan holds camera.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam