»   » ഗദ്ദാമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഗദ്ദാമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Posted By:
Subscribe to Filmibeat Malayalam
Gaddama
പ്രവാസി വനിതകളുടെ ജീവിത സമരത്തിന്റെ കഥപറഞ്ഞ ഗദ്ദാമ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിലൂടെ അറബികളെ ക്രൂരന്മാരായി ചിത്രീകരിക്കുന്നുവെന്നും ഇത് ഗള്‍ഫില്‍ മലയാളികള്‍ക്ക് ലഭിക്കുന്ന ബഹുമാനം കുറയാന്‍ കാരണമാകുമെന്നും കാണിക്കുന്നും അതിനാല്‍ ചിത്രം നിരോധിക്കണമെന്നുമാണ് ഹരര്‍ജിയിലുള്ളത്.

അബുദാബി മലയാളി സമാജം കലാവിഭാഗത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന അബ്ദുട്ടി കൈതമുക്ക് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പിന്നീട് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും മാത്രമാണ് ചിത്രത്തില്‍ പറയുന്നതെന്നും അതിനാല്‍ അദ്ദേഹം മാപ്പുപറയണമന്നും അബ്ദുട്ടി ആവശ്യപ്പെട്ടു.

ഗദ്ദാമ ഇറങ്ങിയപ്പോള്‍ തന്നെ അതിലെ സന്ദേശത്തിന്റെ അപകടം എനിക്ക് മനസിലായിരുന്നു. ഉടനെ തന്നെ പ്രവാസി വകുപ്പിന് ഞാന്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, ഒന്നരമാസം മുമ്പ് നല്‍കിയ പരാതിയില്‍ ഇതുവരെ പ്രവാസി വകുപ്പ് ഒരു നടപടിയും എടുത്തില്ല. തുടര്‍ന്നാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ഗദ്ദാമ ഗള്‍ഫില്‍ മലയാളികളുടെ സാമൂഹ്യസാംസ്‌കാരികസാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അറബിയുടെ ഷൂ പോളിഷ് ചെയ്യുന്ന മലയാളി ചിത്രീകരണം തീര്‍ത്തും കെട്ടിച്ചമച്ചതാണ്. മലയാളികളുടെ ഗള്‍ഫിലെ തൊഴില്‍ സാധ്യതകളേയും നിലനില്‍പ്പിനേയും തന്നെ പ്രതികൂലമായി ബാധിക്കാനും ഈ സിനിമ കാരണമാകും-അദ്ദേഹം പറഞ്ഞു.

ഈ സിനിമയുടെ സിഡികള്‍ പുറത്തിറക്കുന്നത് നിരോധിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. സംവിധായകന്‍ കമലും നിര്‍മ്മാതാവും അറബികളോട് മാപ്പ് ചോദിക്കണം. ഒപ്പം തന്നെ, ഗള്‍ഫില്‍ ജോലിയെടുക്കുന്ന മലയാളി യുവാക്കളോടും കമല്‍ ക്ഷമ ചോദിക്കണം. ഈ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്- അബ്ദു വ്യക്തമാക്കി.

ഗള്‍ഫ് നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം ഹൃദയാവിഷ്‌കാരിയായി ചിത്രീകരിച്ച കമലിന്റെ ഗദ്ദാമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്ന് കുറ്റം ആരോപിച്ചാണ് നിരോധനം പ്രഖ്യാപിച്ചത്.

പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ യു ഇഖ്ബാലില്‍ എഴുതിയ ഒരു ഫീച്ചറിനെ അധികരിച്ചാണ് കമല്‍ തന്റെ ഗദ്ദാമ തയ്യാറാക്കിയത്.

English summary
An expatriate filed a plea in High Court demanding the banning of Director Kamal's film Gaddama, which featured the story of expatriate women.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam