»   » നടന്‍ തിലകന്റെ മകള്‍ക്കെതിരെ കേസ്

നടന്‍ തിലകന്റെ മകള്‍ക്കെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam

പേരൂര്‍ക്കട: അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മുതിര്‍ന്ന നടന്‍ തിലകന്റെ മകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിലകന്റെ മകള്‍ അംബുജവിലാസം പിആര്‍എസ് കോര്‍ട്ട് ഫ്‌ളാറ്റില്‍ താമസിക്കുന്ന സോണിയാ തിലകനെതിരെ പേരൂര്‍ക്കട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞദിവസം രാത്രി പത്തിന് കവടിയാര്‍ അമ്പലമുക്ക് റോഡിലായിരുന്നു സംഭവം. കവടിയാര്‍ ഭാഗത്ത് നിന്നും അമിതവേഗത്തില്‍ വന്ന സോണിയയുടെ കാര്‍ അമ്പലമുക്കിന് സമീപത്ത് വച്ച് റോഡിന്റെ മധ്യത്തിലുള്ള ഡിവെഡറില്‍ ഇടിച്ച് തെറിച്ച് എതിര്‍വശത്തെ ഫുട്പാത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്ത് ഇതുവഴിപ്പോയ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സോണിയയെ കസ്റ്റഡിയിലെടുത്തു. കവടിയാറിലെ ബൈക്ക്
റേസിങ് ടീമിലെ പ്രധാനിയാണ് സോണിയയെന്ന് പൊലീസ് പറയുന്നു. റേസിന്റെ ഭാഗമായാണോ കാര്‍ അമിതവേഗത്തിലോടിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അപകടസമയത്ത് എതിര്‍ദിശയില്‍ നിന്നും മറ്റൊരു കാര്‍ അമിതവേഗത്തില്‍ പാഞ്ഞുവരുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസെടുത്ത ശേഷം സോണിയയെ ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ വര്‍ഷം നടന്‍ തിലകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam