»   » പൃഥ്വിയുടെ പുതിയ മുഖം പൂര്‍ത്തിയായി

പൃഥ്വിയുടെ പുതിയ മുഖം പൂര്‍ത്തിയായി

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ മുഖത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. മലേഷ്യയില്‍ ചിത്രീകരിയ്‌ക്കുന്ന ഒരു ഗാനരംഗം മാത്രമാണ്‌ ഇനി ബാക്കിയുള്ളത്‌.

മീര നന്ദന്‍ ആദ്യമായി പൃഥ്വിയുടെ നായികയാകുന്ന പുതിയ മുഖം നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌ ബേദസ്‌ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്‌ മുരുകനും അനില്‍ മാത്യുവും ചേര്‍ന്നാണ്‌. ഷാജി കൈലാസിന്റെ സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ച ദീപന്റെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ പൃഥ്വി കാണുന്നത്‌.

പാലക്കാട്ടെ അഗ്രഹാരത്തില്‍ നിന്നും നഗരത്തിലെ കോളെജില്‍ പഠിയ്‌ക്കാനെത്തുന്ന വിദ്യാര്‍ത്ഥിയുടെ വേഷമാണ്‌ പൃഥ്വിയ്‌ക്ക്‌ ചിത്രത്തിലുള്ളത്‌. സിന്ധു രാജ്‌ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബാലയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam